HOME
DETAILS

കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

  
backup
May 18, 2017 | 10:27 PM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%ad%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%a8-3

 

തൃശൂര്‍: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. കലാഭവന്‍ മണിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണിപ്പോള്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. സി.ബി.ഐ എറണാകുളം യൂനിറ്റാണ് കേസന്വേഷിക്കുന്നത്. സി.ബി.ഐ ഡിവൈ.എസ്.പി ജോര്‍ജ് ജെയിംസിനാണ് അന്വേഷണ ചുമതല. ഇതിന്റെ ഭാഗമായി സി.ബി.ഐ സംഘം കേസ് സംബന്ധിച്ച രേഖകള്‍ ഏറ്റുവാങ്ങി.
സി.ബി.ഐ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി.വിനോദും സംഘവും ഇന്നലെ ഉച്ചയോടെയാണ് ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസിലെത്തി രേഖകള്‍ ഏറ്റുവാങ്ങിയത്. ഏഴ് വോള്യങ്ങളിലായി 2229 പേജടങ്ങിയ റിപ്പോര്‍ട്ടാണ് ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസ് സി.ബി.ഐക്ക് കൈമാറിയത്. പോസ്റ്റുമോര്‍ട്ടം, ഇന്‍ക്വസ്റ്റ് എന്നിവയുടെ ഡിജിറ്റല്‍ രേഖകളും റിപ്പോര്‍ട്ടുകളും, കേസന്വേഷണവുമായി ചോദ്യം ചെയ്ത ആയിരത്തോളം പേരുടെ വിഡിയോ സി.ഡി.കളും ഇതില്‍ ഉള്‍പ്പെടും.
സി.ബി.ഐ ഇനി വീണ്ടും കേസ് റജിസ്റ്റര്‍ ചെയ്യും. അതിന് ശേഷമാണ് അന്വേഷണം ആരംഭിക്കുക. കോടതി ഉത്തരവിനെ തുടര്‍ന്ന് എറണാകുളം യൂണിറ്റ് സി.ബി.ഐ ആസ്ഥാന കേന്ദ്രമായ ഡല്‍ഹിയിലേക്ക് അന്വേഷണം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള അപേക്ഷ നല്‍കിയിരുന്നു. ഡല്‍ഹിയില്‍നിന്ന് കഴിഞ്ഞ ദിവസം ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്നാണ് രേഖകള്‍ ഏറ്റുവാങ്ങാനായി സംഘമെത്തിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 6നാണ് കലാഭവന്‍ മണി എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍വച്ച് ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞത്. തലേ ദിവസം അര്‍ധരാത്രിയില്‍ മണിയുടെ ചേനത്തുനാടിലുള്ള ഔട്ട് ഹൗസായ പാഡിയില്‍വച്ച് അബോധാവസ്ഥയിലായ മണിയെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. രണ്ട് ലാബുകളിലായി നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ വന്ന വൈരുദ്ധ്യവും ദുരൂഹതക്ക് ആക്കം കൂട്ടി. മണിയുടെ ശരീരത്തില്‍ വിഷാംശം പ്രവേശിച്ചതെങ്ങനെയെന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ക്കായില്ല.
ആദ്യം ലോക്കല്‍ പൊലിസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും അന്വേഷണം നടത്തി. എന്നാല്‍, അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടു. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോള്‍ സി.ബി.ഐ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഐഡിയ കൊള്ളാം: അഞ്ച് കുട്ടികൾ, ഒരു മുളവടി; ബാഗിന്റെ ഭാരം ലഘൂകരികരിക്കാൻ കുട്ടികൾ കണ്ടെത്തിയ ബുദ്ധിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

National
  •  18 minutes ago
No Image

'ഇന്ത്യന്‍ ഭരണഘടന വെറുമൊരു പുസ്തകമല്ല; രാജ്യത്തെ ഓരോ പൗരനും നല്‍കുന്ന ഒരു പവിത്രമായ വാഗ്ദാനമാണിത്'  രാഹുല്‍ ഗാന്ധി  

National
  •  26 minutes ago
No Image

ഫിഫ അറബ് കപ്പ്; ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ച് ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്ത്

qatar
  •  an hour ago
No Image

ഡ്രൈവറില്ലാ ടാക്സി ഇനി വിളിപ്പുറത്ത്: അബൂദബിയിലെ യാസ് ദ്വീപിൽ റോബോടാക്സി സർവിസ് ആരംഭിച്ചു

uae
  •  an hour ago
No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  2 hours ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  2 hours ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  3 hours ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  3 hours ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  3 hours ago