HOME
DETAILS

ദാറുല്‍ഹുദാ യൂനിവേഴ്‌സിറ്റി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  
backup
May 18, 2017 | 10:28 PM

%e0%b4%a6%e0%b4%be%e0%b4%b1%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b5%81%e0%b4%a6%e0%b4%be-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf


തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ചാം തരം പരീക്ഷ പാസായവരോ ഈ വര്‍ഷത്തെ പൊതുപരീക്ഷയില്‍ വിജയം പ്രതീക്ഷിക്കുന്നവരോ ആയ, ജൂണ്‍ 15ന് പതിനൊന്നര വയസ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായുടെയും വിവിധ യു.ജി സ്ഥാപനങ്ങളുടെയും സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്ക് അപേക്ഷിക്കാം.
സമസ്തയുടെ മൂന്നാം ക്ലാസ് പരീക്ഷ പാസായ ജൂണ്‍ 15ന് ഒന്‍പത് വയസ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് വാഴ്‌സിറ്റിക്കു കീഴിലുള്ള മമ്പുറത്തെ സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലേക്ക് അപേക്ഷിക്കാം.
വാഴ്‌സിറ്റിയുടെ ഫാത്വിമ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളജിലേക്ക് സമസ്തയുടെ ഏഴാം ക്ലാസ് പൊതുപരീക്ഷ പാസായ, ജൂണ്‍ 15ന് പതിമൂന്നര വയസ് കവിയാത്ത പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
മുഴുവന്‍ കോഴ്‌സുകളിലേക്കും ദാറുല്‍ഹുദായുടെ ഔദ്യോഗിക വെബ്‌സൈറ്റായ ംംം.റവശൗ.ശി വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി റമദാന്‍ 20.
ജൂലൈ 2ന് ഞായറാഴ്ച മുഴുവന്‍ കോഴ്‌സുകളിലേക്കുമുള്ള പ്രവേശന പരീക്ഷ നടക്കും. ദാറുല്‍ഹുദായുടെയും യു.ജി കോളജുകളുടെയും സെക്കന്‍ഡറി വിഭാഗത്തിലേക്ക് ഏകീകൃത പ്രവേശന പരീക്ഷയായിരിക്കും നടത്തുക. വിദ്യാര്‍ഥികള്‍ക്ക് വിവിധ ജില്ലകളിലുള്ള പരീക്ഷാ സെന്ററുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 0494 2463155, 2464502,2460575 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  7 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  7 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  7 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  7 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  7 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  7 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  7 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  7 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  7 days ago