HOME
DETAILS

കേന്ദ്ര സര്‍ക്കാര്‍ റബര്‍ ബോര്‍ഡിനെ ഇല്ലാതാക്കുന്നു: ആന്റോ ആന്റണി

  
backup
May 18 2017 | 22:05 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%ac%e0%b4%b0%e0%b5%8d


പത്തനംതിട്ട: റബര്‍ ബോര്‍ഡിനെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് ആന്റോ ആന്റണി എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റബര്‍ കര്‍ഷകരില്‍ നിന്ന് പിരിച്ചെടുത്ത സെസ് തുകയായ 103 കോടി തിരികെനല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. 40 ലക്ഷത്തോളം വരുന്ന കേരളത്തിലെ റബര്‍ കര്‍ഷകരെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണ്.
കേരളത്തിലെ മൂന്ന് റീജ്യനല്‍ ഓഫിസുകളും 39 ഫീല്‍ഡ് ഓഫിസുകളും പ്രവര്‍ത്തനരഹിതമായി കഴിഞ്ഞു. ഇതോടെ നിരവധി കര്‍ഷകരാണ് പ്രതിസന്ധിയിലായത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഓഫിസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
റബര്‍ ബോര്‍ഡിന് സാമൂഹിക പ്രസക്തി ഇല്ലെന്നാണ് കേന്ദ്ര വാണിജ്യമന്ത്രാലയം പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ പിന്‍വലിക്കുക, അടച്ചുപൂട്ടിയ ഓഫിസുകള്‍ തുറക്കുക, സബ്‌സിഡികള്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി സെക്രട്ടറി പഴകുളം മധുവും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ വിപണിയിൽ പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ ഏറ്റവും പുതിയ ലോഞ്ചുകളെ പരിചയപ്പെടാം

auto-mobile
  •  2 months ago
No Image

കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു

National
  •  2 months ago
No Image

ധർമസ്ഥലയിലെ ആറാം സ്പോട്ടിൽ നിന്ന് കണ്ടെടുത്തത് 15 അസ്ഥിഭാ​ഗങ്ങൾ: തുടർച്ചയായ മൂന്നാം ദിവസത്തെ തിരച്ചിലിൽ ദൂരൂ​ഹത 

National
  •  2 months ago
No Image

40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്

National
  •  2 months ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ

Kerala
  •  2 months ago
No Image

രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം

National
  •  2 months ago
No Image

യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും

uae
  •  2 months ago
No Image

ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്ന് പേർ പിടിയിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  2 months ago
No Image

വേടനെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു

Kerala
  •  2 months ago
No Image

ഇനി തട്ടിപ്പില്‍ വീഴരുത്; സോഷ്യല്‍ മീഡിയയിലെ വ്യാജ എയര്‍ലൈന്‍ പരസ്യങ്ങള്‍ എങ്ങനെ കണ്ടെത്താം?

uae
  •  2 months ago