HOME
DETAILS
MAL
കൊവിഡ് വാക്സിൻ ലഭിക്കുന്ന ആദ്യ രാജ്യങ്ങളിൽ സഊദിയുമുണ്ടാകും, കരാർ ഒപ്പ് വെച്ചു
backup
November 13 2020 | 05:11 AM
റിയാദ്: കൊവിഡ് വാക്സിൻ ലഭ്യമാക്കാൻ സഊദി അറേബ്യയും ഒപ്പ് വെച്ചു. ഇതോടെ കൊവിഡ് വാക്സിൻ ലഭിക്കുന്ന ആദ്യ രാജ്യങ്ങളിൽ സഊദിയുമുണ്ടാകും. സഊദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അൽ അസീരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലെത്തിയ രണ്ടോ മൂന്നോ വ്യത്യസ്ത വാക്സിനുകളിൽ ആദ്യമെത്തുന്നത് ഉടൻ തന്നെ സ്വീകരിക്കുന്നതിനുള്ള കരാറുകളിലാണ് സഊദി ഒപ്പ് വെച്ചത്.
സഊദിയ ടെലിവിഷനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം അവസാനിക്കുന്നതിനു മുമ്പ് തന്നെ കൊറോണ വാക്സിൻ ലഭ്യമാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."