എല്ലാവര്ക്കും സ്വീകാര്യമായ തീരുമാനം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പുതിയ കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ച എ.ഐ.സി.സിയുടെ തീരുമാനത്തെ എല്ലാവരും ഉള്‍ക്കൊള്ളുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് എം.എം ഹസന് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലംകൊണ്ട് ഹസന് നടപ്പാക്കി. കെ.പി.സി.സിയെ നയിക്കാന്‍ കഴിവുള്ളവരാണ് മുല്ലപ്പള്ളി രാമചന്ദ്രനും പുതിയ ടീമും. മറ്റു സംസ്ഥാനങ്ങളില്‍ നടത്തിവന്ന മാതൃകയിലാണ് കേരളത്തിലും വര്‍ക്കിങ് പ്രസിഡന്റുമാരെ നിയോഗിച്ചത്. കെ. മുരളീധരന്റെ പ്രവര്‍ത്തന മികവിനു പാര്‍ട്ടി നല്കിയ അംഗീകാരമാണ് പുതിയ പദവി. നേതാക്കള്‍ക്കും ഗ്രൂപ്പിനും പ്രസക്തിയില്ല. പാര്‍ട്ടിയാണ് പ്രധാനം.
അതിന്റെ ക്യാപ്റ്റനാണ് കെ.പി.സി.സി പ്രസിഡന്റ്. പുതിയ കെ.പി.സി.സി ഭാരവാഹികളെ സംബന്ധിച്ച് പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും നേതാക്കളും കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എത്ര തവണ അന്വേഷിച്ചാലും ബാര്‍കോഴക്കേസില്‍ കെ.എം മാണി കുറ്റവിമുക്തനായിരിക്കും.
യു.ഡി.എഫിന്റെ കാലത്ത് ഒരു തവണയും എല്‍.ഡി.എഫിന്റെ കാലത്തു രണ്ടു തവണയും അന്വേഷിച്ചു. എന്നിട്ടും ഒന്നും സംഭവിച്ചില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."