HOME
DETAILS
MAL
സര്‍ക്കാര്‍ ജീവനക്കാരനെകൊണ്ട് മന്ത്രി ഷൂലെയ്സ് കെട്ടിച്ചത് വിവാദത്തില്‍
backup
June 22 2019 | 19:06 PM
ലഖ്നൗ: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെകൊണ്ട് ബി.ജെ.പി മന്ത്രി തന്റെ ഷൂലെയ്സ് കെട്ടിച്ചത് വിവാദത്തില്‍. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് യോഗക്കുശേഷം സംസ്ഥാന ന്യൂനപക്ഷ-ക്ഷീരവകുപ്പ് മന്ത്രി ലക്ഷ്മി നാരായണന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെകൊണ്ട് ഷൂലെയ്സ് കെട്ടിച്ചത്. ഇതുമായി ബന്ധപ്പെട്ട വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
എന്നാല്‍ ഉദ്യോഗസ്ഥനെകൊണ്ട് ഷൂലെയ്സ് കെട്ടിച്ചത് എന്തിനാണ് വിവാദമാക്കുന്നതെന്ന നിലപാടിലാണ് മന്ത്രി. ശ്രീരാമന്റെ പാദുകം സഹോദരന് ഭരതന് ചുമന്നില്ലായിരുന്നോയെന്ന മറുചോദ്യവുമായാണ് മന്ത്രി വിമര്‍ശനത്തെ എതിരിട്ടത്. എന്നാല്‍ മന്ത്രിയുടെ നിലപാടിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."