HOME
DETAILS
MAL
പരുക്ക്: ഫെഡറര്‍ ഒളിംപിക്‌സിനില്ല
backup
July 27 2016 | 19:07 PM
ലൊസേന്‍: സ്വിസ് ടെന്നീസ് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ റിയോ ഒളിംപിക്‌സില്‍ മത്സരിക്കില്ല. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് ഫെഡററുടെ പിന്‍മാറ്റം. ഒളിംപിക്‌സിനു പുറമേ ഈ സീസണിലെ എല്ലാ മത്സരങ്ങളും ഫെഡറര്‍ക്ക് നഷ്ടമാകും. നേരത്തെ പരുക്കിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപണും താരത്തിന് നഷ്ടമായിരുന്നു.
2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ ഡബിള്‍സില്‍ വാവ്‌റിങ്കയ്‌ക്കൊപ്പം സ്വര്‍ണം നേടിയ ഫെഡറര്‍ കഴിഞ്ഞ തവണത്തെ സിംഗിള്‍സില്‍ സ്വര്‍ണം നേടുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഫൈനലില്‍ ആന്‍ഡി മുറെയോട് പരാജയപ്പെട്ട് ഫെഡറര്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ഈ വര്‍ഷം ഒളിംപിക് സ്വര്‍ണമാണ് ഫെഡറര്‍ ലക്ഷ്യമിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."