ഡോ. പായല്‍ തഡ്്വിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ജോലി ചെയ്യാന്‍ അനുവദിച്ചിരുന്നില്ലെന്ന് പൊലിസ്
മുംബൈ: മുതിര്‍ന്ന വിദ്യാര്‍ഥികളുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡോ. പായല്‍ തഡ്്വിക്ക് ഒരിക്കല്‍പോലും ജോലി ചെയ്യാനായിരുന്നില്ലെന്ന് പൊലിസ്.
പായലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളുടെ ജാമ്യ ഹരജി എതിര്‍ത്തുകൊണ്ട് മുംബൈ പൊലിസ് കോടതിയില്‍ ഇവരുടെ പീഡനത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഹേമ അഹൂജ, ബക്തി മെഹര്‍, അങ്കിത ഖണ്ഡേല്‍വാള്‍ എന്നിവരാണ് ഡോ. പായലിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
മുംബൈ ബി.വൈ.എല്‍ കോളജില്‍ മെഡിക്കല്‍ പി.ജി വിദ്യാര്‍ഥിയായിരുന്നു ഡോ. പായല്‍ തഡ്്വി. പ്രതികളായ മൂന്നുപേരും ഇവിടുത്തെ സീനിയര്‍ വിദ്യാര്‍ഥികളാണ്.
പീഡനത്തെ തുടര്‍ന്ന് മെയ് 22ന് ഹോസ്റ്റലിലെ തന്റെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് തഡ്്വിയുടെ മൃതദേഹം കണ്ടെത്തിയത്. ജാതീയമായ അധിക്ഷേപം നടത്തിയാണ് പ്രതികള്‍ തഡ്്വിയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.
പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട ഇവരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് തഡ്്വിയുടെ ബന്ധുക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് ആബാദ് പാണ്ഡെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."