HOME
DETAILS
MAL
വിലക്കിയ താരങ്ങളെ പുടിന് സന്ദര്‍ശിക്കും
backup
July 27 2016 | 19:07 PM
മോസ്കോ: ഉത്തേജക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റിയോ ഒളിംപിക്സില്‍ വിലക്കേര്‍പ്പെടുത്തിയ റഷ്യന്‍ താരങ്ങളെ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് സന്ദര്‍ശിക്കും. വിലക്കിയവരുടെ എണ്ണം 100 കടന്ന സാഹചര്യത്തിലാണ് പുടിന് താരങ്ങളെ സന്ദര്‍ശിക്കുന്നത്. ഇവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രസിഡന്റിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രമുഖ താരങ്ങളായ യെലേന ഇസിന്‍ബയേവ, സെര്‍ജി ഷുബെന്കോവ, മരിയ കുച്ചിന എന്നിവ റഷ്യയുടെ ഉത്തേജക വിരുദ്ധ സംവിധാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."