ആസ്ത്രേലിയക്ക് ലീഡ്
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ത്രേലിയക്ക് ലീഡ്. ലങ്കയുടെ ഒന്നാമിന്നിങ്സ് സ്കോറായ 117നെതിരേ വമ്പന്‍ ലീഡ് കങ്കാരുക്കള്‍ നേടുമെന്ന് കരുതിയെങ്കിലും ടീം 203ന് പുറത്തായി. എന്നാല്‍ 86 റണ്‍സിന്റെ ലീഡ് നേടാന്‍ ടീമിനായി. ഈ ലീഡ് മത്സര ഫലത്തെ തന്നെ സ്വാധീനിച്ചേക്കും. അതേസമയം രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ആതിഥേയരായ ലങ്ക ഒരു വിക്കറ്റിന് ആറു റണ്‍സെടുത്തിട്ടുണ്ട്. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ അവര്‍ക്കിനിയും 80 റണ്‍സ് ആവശ്യമാണ്. കുശാല്‍ പെരേര(4) ആണ് പുറത്തായ താരം. സ്റ്റാര്‍കിനാണ് വിക്കറ്റ്.
നേരത്തെ രണ്ടാം ദിനം രണ്ടിന് 66 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ആസ്ത്രേലിയക്ക് വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. ഉസ്മാന് ഖവാജ (26) സ്റ്റീവന്‍ സ്മിത്ത് (30) എന്നിവര്‍ തുടക്കത്തില്‍ തന്നെ പുറത്തായി. നാലിന് 70 എന്ന നിലയിലേക്ക് വീണ ആസ്ത്രേലിയക്ക് ആദം വോക്സ് (47) മിച്ചല്‍ മാര്‍ഷ് (31) സഖ്യം ചേര്‍ന്നു ലീഡ് സമ്മാനിച്ചു. ഇരുവരും പുറത്തായ ശേഷം വാലറ്റത്ത് സ്റ്റീവ് ഒകീഫ് (23) നഥാന്‍ ലിയോണ്‍ (11) എന്നിവര്‍ ചേര്‍ന്നാണ് സ്കോര്‍ 200 കടത്തിയത്.
ലങ്കയ്ക്ക് വേണ്ടി രംഗണ ഹെറാത്ത്, ലക്ഷണ്‍ സന്ദാകന് എന്നിവര്‍ നാലു വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."