HOME
DETAILS

എല്‍നിനോ: മത്തിയും കേരളം വിടുന്നു, തീരദേശം ആശങ്കയില്‍

  
backup
June 22 2019 | 20:06 PM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8b-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82

 


കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം വിശദപഠനത്തിന്


കോഴിക്കോട്: കേരളതീരത്ത് മലയാളികളുടെ സ്വന്തം മത്തി ലഭിക്കുന്നത് കുറയാന്‍ കാരണം എല്‍നിനോ ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങളെന്ന് വിദഗ്ധര്‍. ഇക്കാര്യത്തില്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ) വിശദമായ പഠനം തുടങ്ങി. ഒരു മാസത്തിനകം ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ആഗോളതാപനവുമായി ബന്ധപ്പെട്ട സമുദ്ര പ്രതിഭാസങ്ങളാണ് കേരളത്തിന്റെ പരമ്പരാഗത മത്സ്യസമ്പത്തിന് ഭീഷണിയാകുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിന് പ്രധാന ഘടകം ശാന്തസമുദ്രത്തിലെ ഊഷ്മാവുമായി ബന്ധപ്പെട്ട എല്‍നിനോ പ്രതിഭാസമാണ്. അറബിക്കടലിലും സമുദ്രോപരിതല താപനില (എസ്.എസ്.ടി) കൂടുന്നതാണ് പരമ്പരാഗത മത്സ്യങ്ങളെ കേരളതീരത്തുനിന്ന് അകറ്റുന്നത്.
മാര്‍ച്ച് മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങളില്‍ അറബിക്കടലില്‍ എസ്.എസ്.ടി 29.5 ഡിഗ്രി സെല്‍ഷ്യസ് വരെ ആകാറുണ്ട്.
സൂര്യന്‍ ഉത്തരധ്രുവത്തിലേക്ക് കടക്കുന്നതുമൂലം നേരിട്ട് വെയില്‍ പതിക്കുന്നതും എല്‍നിനോയുമാണ് ഈ കാലത്ത് കടല്‍ ജലത്തിന്റെ ചൂട് കൂടാന്‍ ഇടയാക്കുന്നതെന്ന് സമുദ്രപഠന ഗവേഷകരും പറയുന്നു.


പസഫിക് സമുദ്രത്തില്‍ നിന്ന് ഉഷ്ണജല പ്രവാഹം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും അറബിക്കടലിലേക്കും എത്തുന്നുവെന്നാണ് നിരീക്ഷണം. 2012 മുതലാണ് സംസ്ഥാനത്ത് മത്തിയുടെ ലഭ്യത കുറഞ്ഞു തുടങ്ങിയത്. എല്‍നിനോ സജീവമായ വര്‍ഷങ്ങളിലെല്ലാം മത്സ്യം വന്‍തോതില്‍ കുറഞ്ഞതായി ഇതു സംബന്ധിച്ച കണക്കുകളും പറയുന്നു.


2012ല്‍ 8.39 ലക്ഷം ടണ്‍ മത്സ്യം ലഭിച്ചതില്‍ പകുതിയും മത്തിയായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ അനുപാതത്തില്‍ മത്തി ലഭിക്കുന്നില്ല. 2016ലും 2017ലും 46000 ടണ്‍ മാത്രമാണ് മത്തി ലഭിച്ചത്. 2017-18 കാലയളവില്‍ മത്തിയുടെ ലഭ്യത 1.25 ലക്ഷം ടണ്ണായി വര്‍ധിച്ചു. 77,000 ടണ്‍ മത്തിയാണ് ഈ കാലയളവില്‍ മുന്‍ വര്‍ഷത്തേക്കാള്‍ അധികമായി ലഭിച്ചത്.
എന്നാല്‍ ഒമാന്‍ ഉള്‍പ്പെടെയുള്ള തീരങ്ങളില്‍ മത്തിക്ക് ഇത്രയേറെ ക്ഷാമം നേരിടുന്നുമില്ല. മണ്‍സൂണ്‍ കാലത്താണ് മത്തിയുടെ പ്രജനനം നടക്കുന്നത്. എല്‍നിനോ മാത്രമല്ല മത്തിയുടെ ലഭ്യത കുറയ്ക്കുന്നതെന്നും നിരവധി ഘടകങ്ങളില്‍ ഒന്നാണ് എല്‍നിനോയെന്നും സി.എം.എഫ്.ആര്‍.ഐയിലെ ശാസ്ത്രജ്ഞന്‍ നിസാമുദ്ദീന്‍ പറയുന്നു. കടലിലെ ചൂട് കൂടുന്നത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2019ലും എല്‍നിനോ സാധ്യതയെ തുടര്‍ന്ന് മത്സ്യസമ്പത്ത് കുറയുമെന്ന് അമേരിക്കയുടെ നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍.ഒ.എ.എ) മുന്നറിയിപ്പ് നല്‍കിയിരുന്നു.


കടലിലെ ആവാസവ്യവസ്ഥ പ്രതികൂലമായതോടെ മത്തി ഉള്‍പ്പെടെയുള്ള പരമ്പരാഗത മത്സ്യങ്ങള്‍ തമിഴ്‌നാട് തീരത്തേക്കും മറ്റും പോകുകയാണ്.
മത്സ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. മത്തി കുറയുന്നതിന്റെ വിശദമായ കാരണങ്ങള്‍ സി.എം.എഫ്.ആര്‍.ഐയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago