അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാര്‍ 22 മുതല്‍
പേരാമ്പ്ര: മദര്‍ തെരേസ ബി എഡ് കോളജ്, കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍, കോമണ്‍വെല്‍ത്ത് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ എന്നിവ സംയുക്തമായി ബി എഡ് കോളേജില്‍ 22, 23 തിയതികളില്‍ അന്താരാഷ്ട്ര വിദ്യാഭ്യസ സെമിനാര്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
' മിഷന് 2030, വിദ്യാഭ്യാസത്തിന്റെ മുന്‍ഗണന, തടസങ്ങള്‍, ലക്ഷ്യം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ വിദഗ്ധര്‍ വിഷയമവതരിപ്പിക്കും. 22ന് 10ന് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാന്സ്ലര് പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
23ന് രാവിലെ 11ന് ധാക്ക യൂനിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. അരുണ്‍കുമാര്‍ ഗോസ്വാമി, ഡോ. സെന്തില്‍നാഥന്‍, പ്രബന്ധമവതരിപ്പിക്കും. ഡോ. ശരത്ചന്ദ്ര രാജ്, ഡോ. ഗിരീഷ് ചോലയില്‍, ഡോ. വി. രഘു, ഡോ. മുഹമ്മദ് ഉണ്ണി, ഏലിയാസ് മുസ്തഫ, ഡോ. അബ്ദുല്‍ ഗഫൂര്‍ സംസാരിക്കും. വൈകുന്നേരം 3.30ന് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ. ഡോ. പി. കേളു ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കോളജ് മാനേജര്‍ ഫാ. മാത്യു കളരിക്കല്‍, പ്രിന്‍സിപ്പല്‍ ടി.വി ബിന്ദു, കോളജ് യൂനിയന്‍ ചെയര്മാന് ജെസ്റ്റോ ജോസഫ്, പി.ജി സുരേന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."