HOME
DETAILS
MAL
ബീഫ് കടകള്‍ക്കുള്ള നിയന്ത്രണം: തിങ്കളാഴ്ച മുതല്‍ നടപടി
backup
May 19 2017 | 00:05 AM
കോഴിക്കോട്: നഗരത്തിലെ ഇടിയങ്ങരയുള്പ്പെടെയുള്ള പ്രദേശങ്ങളിലെ ബീഫ് കച്ചവടക്കാര്‍ക്ക് നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ നടപടി. ഇന്നലെ കോര്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്. യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ മുല്ലവീട്ടില്‍ മൊയ്തീന്, വി.ടി സത്യന്, നജ്മ, കറ്റടത്ത് ഹാജറ, കെ.ടി ബീരാന് കോയ, പി.ഹരിദാസ്, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ശിവദാസ്, വെറ്റിനറി സര്ജന് ഡോ. എന്‍.കെ ലിനൂപ് സംസാരിച്ചു.
എന്നാല്‍ ശാസ്ത്രീയമായ രീതിയിലുള്ള അറവുശാല കോര്പറേഷന് നിര്‍മിക്കണമെന്നും പെട്ടെന്നുണ്ടായ അധികാരികളുടെ നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും വ്യാപാരികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."