വയോധികനായ കര്‍ഷകനെ സി.പി.എം ഒത്താശയോടെ ദ്രോഹിക്കുന്നതായി പരാതി
കോഴിക്കോട്: കര്‍ഷകനും ഹൃദ്രോഗിയുമായ തന്നെ സി.പി.എമ്മുകാര്‍ അക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി ചെറിയാന്‍ പടിയറ. ജില്ലയിലെ ചെമ്പനോട വില്ലേജിലെ ചക്കിട്ടപ്പാറ ഒന്നാം വാര്‍ഡിലെ ചെറിയാന്‍ എന്ന എണ്‍പതുകാരന്‍ കര്‍ഷകനാണ് പരാതിയുമായി വാര്‍ത്താസമ്മേളനം നടത്തിയത്.
തന്റെ അയല്‍വാസിയായ കുവ്വപ്പാട്ടില്‍ ജോര്‍ജും മക്കളും സി.പി.എം പാര്‍ട്ടിയുടെ സഹായത്തോടെ 2012 മുതല്‍ തനിക്കെതിരേ ദ്രോഹ നടപടികള്‍ തുടരുകയാണെന്ന് ചെറിയാന്‍ പരാതിപ്പെട്ടു. തന്റെ വീടിനടുത്തുള്ള കുളത്തിലെ വളര്‍ത്തു മത്സ്യങ്ങളെ വിഷം കലക്കി കൊല്ലുകയും വീടിന്റെ ഗേറ്റ് നശിപ്പിക്കുകയും കാര്‍ഷികോപകരങ്ങള്‍ നശിപ്പിക്കുകയും മറ്റും ചെയ്യുന്നത് തുടരുകയാണ്.
ജോര്‍ജും മക്കളും തന്റെ പറമ്പില്‍ പ്രവേശിക്കരുതെന്ന പേരാമ്പ്ര കോടതി ഉത്തരവ് നിലില്‍ക്കെ വീട്ടില്‍ കയറി തന്നെയും മക്കളെയും അടിച്ചു പരുക്കേല്‍പ്പിച്ചു. ഇതിനു പുറമേ വളര്‍ത്തു നായയെ വെട്ടുകയും വെള്ളം കൊണ്ടുവരുന്ന പൈപ്പ് തകര്‍ക്കുകയും ചെയ്തു.
തിനിക്കെതിരേ സി.പി.എം ഒത്താശയോടെ നടത്തുന്ന അതിക്രമങ്ങള്‍ അധികൃതര്‍ ഇടപെട്ട് അവസാനിപ്പിച്ചില്ലെങ്കില്‍ കലക്ടറേറ്റിനു മുന്നില്‍ മരണം വരേ നിരാഹാരമിരിക്കുമെന്നും കര്‍ഷകന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐപ്പ് വടക്കേതടം, ബിജു കണ്ണംതറ, എന്‍. ചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."