HOME
DETAILS

കരതൊടാതെ ഇന്ത്യന്‍ സമ്പദ്‌രംഗം

  
backup
November 13 2020 | 22:11 PM

%e0%b4%95%e0%b4%b0%e0%b4%a4%e0%b5%8a%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa

 


നോട്ട് നിരോധനത്തെ തുടര്‍ന്ന് സാമ്പത്തിക മാന്ദ്യത്തിന്റെ നടുക്കടലില്‍ ലക്ഷ്യംകാണാതെ അലയുന്ന ഇന്ത്യന്‍ സമ്പദ്‌രംഗം കരതൊടാന്‍ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടിവരും.
രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന റിപ്പോര്‍ട്ടാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജി.ഡി.പി (ആഭ്യന്തര വളര്‍ച്ചാ നിരക്ക്) 8.6 ശതമാനം ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് രാജ്യം എത്തിക്കൊണ്ടിരിക്കുന്നത്. 2016 മുതലാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയത്. 2020-21 മുതല്‍ ജി.ഡി.പിയുടെ വളര്‍ച്ച കൂടുതല്‍ താഴോട്ടാകുമെന്നും പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നോട്ട് നിരോധനത്തിനുപിറകെ അശാസ്ത്രീയമായി നടപ്പാക്കിയ ജി.എസ്.ടി കൂടിയായപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലൊടിയുകയും ചെയ്തു.
പിന്നാലെ എത്തിയ കൊവിഡ് തകര്‍ച്ച പൂര്‍ണമാക്കുകയും ചെയ്തു. ഇതിനിടയിലും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറയുന്നത് രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്നാണ്. ക്രയവിക്രയങ്ങള്‍ കുറഞ്ഞപ്പോഴും കമ്പനികള്‍ ലാഭമുണ്ടാക്കിയത് ഉദ്ദേശിച്ചായിരിക്കാം അവര്‍ ഇത്തരമൊരു അവകാശവാദത്തിന് മുതിര്‍ന്നിട്ടുണ്ടാവുക. എന്നാല്‍, വില്‍പനയിലുണ്ടായ വര്‍ധനവിന്റെ അടിസ്ഥാനത്തിലല്ല കമ്പനികള്‍ ലാഭമുണ്ടാക്കിയത്. ഉല്‍പാദനം മന്ദീഭവിപ്പിച്ചും പ്രവര്‍ത്തനച്ചെലവ് വന്‍തോതില്‍ കുറച്ചുമാണ് കമ്പനികള്‍ക്ക് ലാഭക്കണക്ക് രേഖപ്പെടുത്താന്‍ കഴിഞ്ഞത്. ഈ പ്രവണത തുടര്‍ന്നുകൊള്ളണമെന്നില്ല. കൊവിഡ് മഹാമാരി വിതച്ച ദുരന്തംകാരണം ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അഞ്ചുശതമാനം കുറയുമെന്ന് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ നേരത്തെ പ്രവചിച്ചതാണ്.


മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ പത്ത് ശതമാനമാണ് കൊവിഡ് കാരണം നഷ്ടമായത്. അടുത്ത മൂന്ന് സാമ്പത്തികവര്‍ഷവും കൊവിഡിന് മുന്‍പുള്ള സാമ്പത്തികസ്ഥിതിയിലേക്ക് രാജ്യം മടങ്ങാനുള്ള സാധ്യതയില്ലെന്നിരിക്കെ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച 2.65 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ രാജ്യത്തിന്റെ സാമ്പത്തിക മുരടിപ്പ് മാറ്റാന്‍ ഉതകുമോയെന്ന് കണ്ടറിയേണ്ടതാണ്. 50 കോടി മുതല്‍ 500 കോടി വരെയുള്ള സര്‍ക്കാര്‍ ഗാരന്റിയിലെ 20 ശതമാനം വായ്പ എത്രകണ്ട് പ്രയോജനം ചെയ്യും ? ഹോട്ടല്‍, റിയല്‍ എസ്റ്റേറ്റ് മുതലായ 26 മേഖലകള്‍ക്കാണ് ഈ ധനസഹായം ലഭ്യമാക്കുന്നതെങ്കിലും കുടിശിക 30 ദിവസത്തില്‍ കൂടാന്‍ പാടില്ലെന്ന നിബന്ധന സംരംഭകരെ പിറകോട്ടടിപ്പിക്കുമെന്നാണ് കരുതേണ്ടത്.
കാര്‍ഷികേതരം, സേവനം, വിദ്യാഭ്യാസം, യാത്ര, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെല്ലാം കൊവിഡ് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഈയൊരവസ്ഥയില്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ വരുംപാദങ്ങളിലും കനത്ത വെല്ലുവിളിയായിരിക്കും ഉയര്‍ത്തുക. തൊഴിലവസരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയും വരുമാനം നിലയ്ക്കുകയും ചെയ്യുന്ന പ്രവണത തുടരുന്നിടത്തോളം ഉത്തേജക പദ്ധതികള്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കുകയില്ല.


രാജ്യം മൂന്നുതവണയാണ് ഇപ്പോഴത്തേതുപോലുള്ള സാമ്പത്തിക മുരടിപ്പിന് വിധേയമായത്. 1958, 1966, 1980 എന്നീ വര്‍ഷങ്ങളിലായിരുന്നു മുന്‍പ് സാമ്പത്തിക മാന്ദ്യത്തില്‍ രാജ്യം അകപ്പെട്ടത്. അത് കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലമായിരുന്നുവെങ്കില്‍ രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം ഭരിക്കുന്നവരുടെ തത്വദീക്ഷയില്ലാത്ത സാമ്പത്തികനയമാണ്. മുന്‍പ് മൂന്നുപ്രാവശ്യം സാമ്പത്തിക തകര്‍ച്ചയുണ്ടായത് വരള്‍ച്ചമൂലം കൃഷി നശിച്ചതിനാലാണ്. അക്കാലങ്ങളില്‍ രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ കൃഷി വമ്പിച്ച സ്വാധീനമായിരുന്നു ചെലുത്തിയിരുന്നത്. ജി.ഡി.പിയുടെ വളര്‍ച്ചാനിരക്കില്‍ പതിനഞ്ച് ശതമാനത്തോളം വരെ കൃഷി സ്വാധീനം ചെലുത്തി.
എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൃഷി അവഗണിക്കപ്പെടുകയും കോര്‍പറേറ്റുകള്‍ക്ക് മുന്തിയ പരിഗണ നല്‍കുകയും ചെയ്തു. കോടികള്‍ വായ്പ ലഭിച്ച കോര്‍പറേറ്റുകള്‍ തിരിച്ചടക്കാതെ വിദേശരാജ്യങ്ങളിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ വായ്പകള്‍ തിരിച്ചുപിടിക്കാതെ എഴുതിത്തള്ളുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ഖജനാവിലെ ഈ ചോര്‍ച്ചയും സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.


ഇപ്പോള്‍ ജി.ഡി.പി വളര്‍ച്ചാനിരക്കില്‍ കൃഷിയുടെ സംഭാവന 15 ശതമാനത്തിലും താഴെയാണ്. ഈ തിരിച്ചറിവിനെ തുടര്‍ന്നാണോ എന്നറിയില്ല, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതിയില്‍ വളത്തിന്റെ സബ്‌സിഡിക്ക് 65,000 കോടി രൂപയാണ് മന്ത്രി നിര്‍മലാ സീതാരാമന്‍ നീക്കിവച്ചത്.
പ്രതീക്ഷിച്ചതിലും വലിയ ആഘാതമാണ് കൊവിഡ് ഇന്ത്യന്‍ സാമ്പത്തികരംഗത്ത് വരുത്തിവച്ചത്. ജൂണ്‍ പാദത്തില്‍ ആഭ്യന്തര ഉല്‍പാദനത്തില്‍ ഇന്ത്യ കനത്ത നഷ്ടം നേരിടേണ്ടിവരുമെന്നും അത് 40 ശതമാനത്തിലും അധികമാകുമെന്നും ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഔദ്യോഗികമായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തികനിലയെക്കുറിച്ചുള്ള ഔദ്യോഗിക കണക്ക് ഡിസംബര്‍ അവസാനത്തോടെ മാത്രമേ പുറത്തുവരികയുള്ളൂ. രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്ന സര്‍ക്കാര്‍ അവകാശവാദം എത്രത്തോളം ശരിയാണെന്ന് അപ്പോള്‍ അറിയാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago