മതപ്രഭാഷണ പരമ്പരയും ദാറുര്‍റഹ്മ ഭവന പദ്ധതിയുടെ തറക്കല്ലിടലും
പെരുമ്പാവൂര്‍: ചെമ്പറക്കി മുസ്‌ലിം ജമാഅത്ത് സാധുസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മത പ്രഭാഷണ പരമ്പരയും ദിഖ്‌റ് ഹല്‍ഖ വാര്‍ഷികവും ദാറുര്‍ റഹ്മ ഭവന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങും ഇന്ന് ആരംഭിക്കും.
ഇന്ന് വൈകീട്ട് എട്ടിന് ദൃശ്യ ലോകത്തെ അത്ഭുതങ്ങള്‍ എന്ന വിഷയത്തില്‍ അബ്ദുള്ള സലിം വാഫി അമ്പലക്കണ്ടി സംസാരിക്കും. 20ന് രാത്രി എട്ടിന് കുടുംബസമേതം സ്വര്‍ഗത്തിലേക്ക് എന്ന വിഷയത്തില്‍ അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പും സമകാലിക സമസ്യകള്‍ക്ക് ഖുര്‍-ആനിന്റെ പരിഹാരം എന്ന വിഷത്തില്‍ 21ന് രാത്രി എട്ടിന് ഖലീല്‍ ഹുദവി അല്‍ മാലികി കാസര്‍ഗോഡും സംസാരിക്കും.
22ന് ദാറുര്‍ റഹ്മ ഭവന പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മം രാവിലെ 10ന് ജമാഅത്ത് ഖത്തീബ് പി.എ ഉസ്മാന്‍ ബാഖവി നിര്‍വഹിക്കും. വൈകീട്ട് ഏഴിന് റമളാന്‍ മുന്നൊരുക്കം എന്ന വിഷയത്തില്‍ ത്വാഹാ മഹ്‌ളരി കൊല്ലം സംസാരിക്കും.
തുടര്‍ന്ന് നടക്കുന്ന ദുആ സമ്മേളനത്തിന് ശൈഖുനാ ചെമ്പുലങ്ങാട് ഉസ്താദ് ഇ.ജ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."