കരള്‍ മാറ്റിവയ്ക്കാന്‍ യുവാവ് സഹായം തേടുന്നു
പറവൂര്‍: കരളിന് കാന്‍സര്‍ രോഗം ബാധിച്ചു കഴിയുന്ന യുവാവ് ചികിത്സക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. ചിറ്റാറ്റുകര പടിഞ്ഞാറ് മാച്ചാംതുരുത്തില്‍ കൈതക്കല്‍ മോഹനന്റെ മകന്‍ സുധിയാണ് സുമനസുകളുടെ ആശ്രയം തേടുന്നത്. ഗുരുതരമായി രോഗം ബാധിച്ച ഇദ്ദേഹം ഇപ്പോള്‍ അമൃതാ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊതു പ്രവര്‍ത്തകനായിരുന്ന സുധി മാച്ചാംതുരുത്ത് മരണാനന്തര സഹായസംഘം സെക്രട്ടറിയായിരിക്കയാണ് രോഗ ബാധിതനാകുന്നത്. ഒന്നരവര്‍ഷത്തോളമായി ചികിത്സ ആരംഭിച്ചിട്ട്. ഇതിനകം വന്‍ സാമ്പത്തികം ചിലവഴിച്ചുകഴിഞ്ഞു. കരള്‍ മാറ്റിവച്ചാല്‍ സുധിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് മെഡിക്കല്‍ അധികൃതര്‍ പറയുന്നത്.
അടിയന്തിരമായി കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനായി 30 ലക്ഷത്തിലേറെ രൂപ ചെലവുവരും. ഇത്രയും വലിയ തുക കണ്ടെത്താന്‍ സുധിയുടെ കുടുംബത്തിന് കഴിയുന്നതല്ല. ഇതിനായി എം.എല്‍.എമാരായ വി.ഡി സതീശന്‍, എസ് ശര്‍മ്മ എന്നിവരുടെ രക്ഷാധികാരത്തില്‍ ജില്ലാ പഞ്ചായത്തംഗം പി.എസ് ഷൈല ചെയര്‍മാനായും ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എം.പി പോള്‍സണ്‍ന്റെ നേതൃത്വത്തില്‍ സഹായ നിധിക്കു രൂപം നല്‍കുകയും ബാങ്ക് ഓഫ് ഇന്ത്യയുടെ വടക്കേക്കര ശാഖയില്‍ അകൗണ്ടും തുറന്നിട്ടുണ്ട്. നമ്പര്‍: 8561101100011523, ഐ.എഫ്.എസ്.സി.കോഡ്: ബി.കെ.ഐ.ഡി 0008561. ഫോണ്‍: 9847448087,9656115837.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."