പറവൂരില്‍ ചക്ക, മാങ്ങ, തേങ്ങാ ഫെസ്റ്റ് ഇന്നാരംഭിക്കും
പറവൂര്‍: നഗരസഭയും സംസ്ഥാന ശുചിത്വമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചക്ക,മാങ്ങ തേങ്ങ ഫെസ്റ്റ് ഇന്ന് തുടങ്ങും. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ആശയത്തിലാണ് കുട്ടികള്‍ക്കായി മൂന്ന് ദിവസത്തെ ക്യാമ്പ് നടത്തുന്നത്. പറവൂത്തറ പൊതുജന മഹാസഭ പ്രാര്‍ത്ഥനാഹാളിലാണ് ക്യാംപ്. ആദ്യദിനമായ ഇന്ന് മാവിലെറിഞ്ഞു മാങ്ങ വീഴ്ത്തിയും മാങ്ങ കടിച്ചുതിന്നും മാങ്ങ വിഭവങ്ങള്‍ കഴിച്ചും ആഘോഷിക്കും.
നാളെ തേങ്ങ ദിനമാണ്. കുട്ടികളെ ഇളനീര്‍ നല്‍കി സ്വീകരിച്ചശേഷം ബാഗ് , കുട, ചെരുപ്പ് തുടങ്ങിയവ കേടുതീര്‍ത്തു വീണ്ടും ഉപയോഗിക്കുന്നതിനു പരശീലനവും ബോധവത്കരണവും നല്‍കും. കഴിക്കാന്‍ തേങ്ങകൊണ്ടുള്ള വിഭവങ്ങള്‍ നല്‍കും.
ചക്കദിനമായ ശനിയാഴ്ച്ച തേന്‍വരിക്ക ചക്കച്ചുള നല്‍കിയാകും കുട്ടികളെ സ്വീകരിക്കുക. കുട്ടികള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിക്കുന്നതിനും പുനരുപയോഗത്തിനു തയാറാകുന്നതു സംബന്ധിച്ചും ബോധവത്കരിക്കും. ചക്കവിഭവങ്ങള്‍ കഴിച്ചശേഷം കുട്ടികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."