സര്‍ക്കാരിന് വ്യാപാരികളോട് അനുകൂല നിലപാട് :ടി. നസറുദ്ദീന്‍
അരുര്: പിണറായി സര്‍ക്കാര്‍ വ്യാപാരി സമൂഹത്തോട് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി ചന്തിരൂര്‍ യുണിറ്റിന്റെ വ്യാപാര സംഗമം പാലസ് കണ്വെന്ഷന് സെന്ററില്‍ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ ് യു.സി. ഷാജി അദ്യക്ഷത വഹിച്ചു.
കെ.എസ്.ഡി.പി ചെയര്മാന് സി.ബി.ചന്ദ്രബാബുവിനെ ചടങ്ങില്‍ ആദരിച്ചു.ജില്ലാ പ്രസിഡന്റ് രാജു അപ്സര മുഖ്യപ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.രത്നമ്മ, അരൂര്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.വി അമര്‍നാഥ്, ചേമ്പര്‍ ഓഫ് കേരളാ സീഫുഡ് എന്ഡസ്ട്രി പ്രസിഡന്റ് വി.പി. ഹമിദ് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.കെ.പുഷ്പന്, ഇ.ഇ.ഇര്‍ഷാദ്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ സബില്‍ രാജ്, ജേക്കബ് ജോണ്‍, വര്‍ഗ്ഗീസ് വല്ല്യാക്കല്‍, ശ്രീധരഷേണായി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."