ഖത്തറിനെതിരായ ഉപരോധം ഉടന്‍ അവസാനിപ്പിക്കണമെന്നു യു.എന്‍ പ്രത്യേക മനുഷ്യാവകാശ റിപ്പോര്‍ട്ടര്‍
ദോഹ: ഖത്തറിനെതിരായ എല്ലാ നിയന്ത്രണങ്ങളും വിലക്കുകളും ഉടന്‍ നീക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ മനുഷ്യാവകാശ പ്രത്യേക റാപ്പോര്‍ട്ടര്‍ അലീന ദുഹാന്‍. ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്ന അയല്‍രാജ്യങ്ങളുള്‍പ്പെടെയുള്ള നാല് രാജ്യങ്ങളും എത്രയും വേഗത്തില്‍ അത് പിന്‍വലിക്കണം. മരുന്നുകളുടെയും മറ്റ് മെഡിക്കല്‍ സാമഗ്രികളുടെയും ഭക്ഷ്യവസ്തുക്കളുടെയും അവശ്യവസ്തുക്കളുടെയും കൈമാറ്റത്തെ തടയുന്നതിലൂടെ അന്താരാഷ്ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യം, ഗതാഗതം, സ്വത്ത് കൈകാര്യം ചെയ്യുക, വാണിജ്യം എന്നീ മേഖലകളിലേര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും ഉടന്‍ നീക്കണമെന്നും അവര്‍ ആവര്‍ത്തിച്ചു.
ഖത്തറിനെതിരായ നിയന്ത്രണങ്ങള്‍ നീക്കുന്നതിന് നാല് രാജ്യങ്ങളോടും താന്‍ ആവശ്യപ്പെടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നവംബര്‍ ഒന്നു മുതല്‍ 12 വരെ നീണ്ടുനിന്ന ഖത്തര്‍ സന്ദര്‍ശനത്തിന്റെ സമാപനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.
ഖത്തര്‍ സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ജുഡീഷ്യറി അംഗങ്ങള്‍, അന്താരാഷ്ട്ര സംഘടന പ്രതിനിധികള്‍, നയതന്ത്ര പ്രതിനിധികള്‍, സിവില്‍ സൊസൈറ്റി, ദേശീയ മനുഷ്യാവകാശ സമിതി പ്രതിനിധികള്‍, നിയമവിദഗ്ധര്‍, ഗവേഷകര്‍, ആക്ടിവിസ്റ്റുകള്‍, ഇരകള്‍, കുടുംബങ്ങള്‍ തുടങ്ങിയവരുമായി അവര്‍ കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."