HOME
DETAILS
MAL
ഖത്തറിൽ കുറഞ്ഞ ശമ്പളമുള്ള പ്രമേഹ രോഗികൾക്ക് പരിഗണന; കരുത്തായി ഖത്തർ ഡയബറ്റിക് അസോസിയേഷൻ
backup
November 14 2020 | 14:11 PM
ദോഹ: പ്രമേഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഖത്തറില്‍ സഹായവുമായി ഖത്തര്‍ ഡയബറ്റ്സ് അസോസിയേഷന് കൂടെയുണ്ടെന്ന് വ്യക്തമാക്കി അധികൃതര്‍.
പ്രമേഹം കണ്ടെത്താനുള്ള വിവിധ പരിശോധനകള്‍, ഇതിനായുള്ള വിവിധ ഉപകരണങ്ങളുടെ ചെറിയ തുക വാങ്ങിയുള്ള വില്പന, ഡോക്ടര്‍ അടക്കമുള്ള വിദഗ്ധരുടെ സേവനം, ചികില്‍സക്കുള്ള സഹായം, വ്യായാമമുറകള്‍ ചെയ്യാനുള്ള അത്യാധുനിക ജിംനേഷ്യം, വിശാലമായ ലൈബ്രറി, ഭക്ഷണരീതികള്‍ സംബന്ധിച്ച ബോധവത്കരണം തുടങ്ങിയവ ലഭ്യമാണെന്ന് ഖത്തര്‍ ഡയബറ്റ്സ് അസോസിയേഷന് വ്യക്തമാക്കി.
44547334, 44547311, 55305498 എന്നീ നമ്പറുകളില്‍ വിവരങ്ങള്‍ ലഭ്യമാണ്. വേള്‍ഡ് ഡയബറ്റ്സ് ഫെഡറേഷന്റെ കീഴില്‍ ഖത്തര്‍ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം. ഖത്തരികള്‍ക്കും, പ്രവാസികള്‍ക്കും സൗജന്യ ചികിത്സയാണ് നല്‍കുന്നത്. കുറഞ്ഞ ശമ്പളമുള്ള ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് പ്രമേഹം പരിശോധിക്കാനുള്ള ഉപകരണങ്ങള്‍ സൗജന്യമായി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. മുന്തസയിലെ റൗദത്ത് അല്‍ ഖയില്‍ കെട്ടിടത്തിലാണ് ഖത്തര്‍ ഡയബറ്റ്സ് അസോസിയേഷന് ഓഫിസ് പ്രവര്‍ത്തിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."