പ്രവാസികള്‍ക്കായുള്ള പുതിയ ബില്‍ ഈ സമ്മേളനത്തില്‍: മന്ത്രി വി. മുരളീധരന്‍
കോഴിക്കോട്: പ്രവാസികളുടെ കരുതലിനായുള്ള ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പ്രവാസികളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ എംബസിക്ക് ലഭിക്കുന്ന തരത്തിലുള്ള നിയമമാണ് ഉണ്ടാക്കാന്‍ പോകുന്നത്. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്താലാണ് നിയമമുണ്ടാക്കുക. ഇതുസംബന്ധിച്ച ബില്‍ മന്ത്രിസഭയുടെ പരിഗണനയിലേക്ക് ഉടന്‍ എത്തും. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.
ശബരിമല സുവര്‍ണാവസരമാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരോടാണ് അദ്ദേഹം അക്കാര്യം പറഞ്ഞത്. രാഷ്ട്രീയമായി പ്രയോജനപ്പെടുത്തണമെന്നാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റ് സംസ്‌കാരം സ്വന്തം കുടുംബത്തില്‍ പോലും പാലിക്കപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ ജനങ്ങളില്‍ എങ്ങിനെയാണ് കമ്മ്യൂണിസ്റ്റ് ശൈലി ഉണ്ടാവുകയെന്ന് കോടിയേരി വ്യക്തമാക്കണമെന്ന് ബിനീഷ് കോടിയേരി വിഷയവുമായി ബന്ധപ്പെട്ട് വി. മുരളീധരന്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേതാക്കന്‍മാരുടെ വ്യക്തിജീവിതവും പൊതുജീവിതവും തമ്മില്‍ അന്തരമില്ലെന്നാണ് നമ്മള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."