നവദമ്പതികളുടെ കൊലപാതകം: പ്രതിയെ പിടികൂടിയ പൊലിസിനെ പ്രശംസിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും
മാനന്തവാടി: കണ്ടത്തുവയല്‍ ഇരട്ട കൊലപാതകത്തിലെ പ്രതികയെ പിടികൂടിയ പൊലീസ് നടപടി പ്രശംസനീയമാണെന്ന് യു.ഡി.എഫ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് നാട്ടില്‍ സമാധാനവും ആശ്വാസവും ഉണ്ടാക്കാന്‍ സഹായകമായി. കേസന്വേഷണത്തിന് നേതൃത്വം നല്കിയ ജില്ലാ പൊലീസ് ചീഫ് ആര് കറുപ്പ സാമി, മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യ, അന്വേഷണസംഘം അംഗങ്ങള്‍ എന്നിവരെ വെള്ളമുണ്ട, തൊണ്ടര്‍നാട് യു.ഡി.എഫ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അഭിനന്ദിക്കുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു. കൊലപാതകങ്ങള്‍ നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടുന്നതില്‍ കാലതാമസം ഉണ്ടായതിനാലാണ് ജനങ്ങളുടെ സുരക്ഷയും മറ്റും സംരക്ഷിക്കപ്പെടാനായി യു.ഡി.എഫ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപികരിക്കുകയും സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും തീരുമാനിച്ചത് കേസ് അന്വേഷണത്തില്‍ ഉണ്ടായ കാലതാമസത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധമുമായി രംഗത്തെത്തിയപ്പോള്‍ യു.ഡി.എഫ് അത് ഏറ്റെടുക്കുകയും യു.ഡി.എഫ് നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിയെ അടക്കം നേരില്‍ കണ്ട് നിവേദനം നല്‍കുകയും ചെയ്തിരുന്നു. വെള്ളമുണ്ട തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തതതിനാല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ഇടയാക്കിയെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തി പി.കെ ജയലക്ഷ്മി, പടയന്‍ മുഹമ്മദ്, സി.പി മൊയ്തുഹാജി, കണ്‍വീനര്‍ എസ്.എം പ്രമോദ്, ആന്‍ഡ്രൂസ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."