HOME
DETAILS
MAL
'കൂട്ടിലെ തത്ത ഒരു കൊല്ലംകൂടി തുടരും': ഇ.ഡി ഡയരക്ടറുടെ കാലാവധി നീട്ടിയതിനെതിരെ പ്രശാന്ത് ഭൂഷണ്‍
backup
November 14 2020 | 17:11 PM
ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഡയരക്ടര്‍ എസ്.കെ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കൂട്ടിലടക്കപ്പെട്ട തത്ത ഒരു കൊല്ലം കൂടി കൂട്ടില്‍ കഴിയുമെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
Director ED's term extended with retrospective effect! The caged parrot will spend another year in his gilded cage pic.twitter.com/xR7BJ3A9FV
— Prashant Bhushan (@pbhushan1) November 14, 2020
ഈ മാസം 18ന് കാലാവധി അവസാനിക്കാനിരിക്കെയാണ് മിശ്രയ്ക്ക് നീട്ടി നല്‍കിത്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചു. ഇതാദ്യമായാണ് കേന്ദ്രം ഇഡി ഡയരക്ടര്‍ക്ക് കാലാവധി നീട്ടി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."