ജിദ്ദ കെഎംസിസി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാംപയിന് തുടക്കമായി
ജിദ്ദ: "പ്രാദേശിക ഭരണം നാട്ടിൻറെ വികസനത്തിനും പ്രവാസി ക്ഷേമത്തിനും" എന്ന സന്ദേശവുമായി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാംപയിന് തുടക്കമായി. ഡിസംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ഉൾകൊള്ളുന്ന ഐക്യ ജനാധിപത്യ മുന്നണിയെ വിജയത്തിലെത്തിക്കാൻ പ്രവാസികൾ മുന്നോട്ട് വരണമെന്ന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി അഭ്യർത്ഥിച്ചു.
കൊവിഡ് കാലത്ത് വിദേശങ്ങളിൽ ജോലിയും കൂലിയുമില്ലാതെ നാട്ടിലെത്താൻ കഴിയാതെ ഒറ്റപെട്ടുപോയ പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളോട് ഇടത് സർക്കാർ കാണിച്ച ദ്രോഹപരമായ നയങ്ങൾക്കെതിരെയും സർക്കാർ ഖജനാവും സംവിധാനങ്ങളും സ്വന്തക്കാർക്കും പാർട്ടിക്കാര്ക്കും കൊള്ളനടത്താൻ കൂട്ട് നിൽക്കുന്ന ഇടത് സർക്കാരിനെതിരെ വിധിയെഴുതാൻ ഓരോ പ്രവാസിയും സ്വന്തം കുടുംബത്തിന്റെയും തങ്ങളുടെ സ്വാധീന വലയങ്ങളിലെ സുഹൃദ് ബന്ധങ്ങളെയും ബന്ധപ്പെട്ട് ഐക്യ ജനാതിപത്യ മുന്നണിയെ അധികാരത്തിലെത്തിക്കാൻ പ്രചാരണ രംഗത്തിറങ്ങാൻ കെഎംസിസി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് അഹമ്മദ് പാളയാട്ടിന്റെ അധ്യക്ഷതയിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ കൂടിയ തിരഞ്ഞെടുപ്പ്പ് കാംപയിൻ യോഗം വി.പി. മുസ്തഫ നിർവഹിച്ചു. വിവിധ ജില്ലാ കമ്മിറ്റികളുടെ ഭാരവാഹികൾ സീതി കൊളക്കാടൻ, ഇബ്രാഹിം കൊല്ലി, സിറാജ് കണ്ണവം ജില്ലാതല അവലോകനം നടത്തി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സി.കെ. റസാഖ് മാസ്റ്റർ, സി.സി. കരീം, നാസർ മച്ചിങ്ങൽ, എ.കെ.ബാവ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങൾ വിവിധ ജില്ലാ, മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ യോഗത്തിലും ഓൺലൈനിലുമായി പങ്കെടുത്തു. സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."