HOME
DETAILS

ജനവാസ കേന്ദ്രത്തിലെ വിഷപ്രയോഗം: ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നെന്ന്

  
backup
May 19 2017 | 01:05 AM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%aa


പനമരം: നീര്‍വാരം, കല്ലുവയല്‍ പ്രദേശത്ത് ജനവാസകേന്ദ്രത്തിലെ കൃഷിയിടത്തില്‍ കളനാശിനി തളിച്ചതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലുള്ളവര്‍ക്ക് അസ്വസ്ഥതകളും ചര്‍ദി, പനി, തലവേദന, അതിയായ ക്ഷീണം എന്നിവ അനുഭവപ്പെടുകയും ചെയ്തതായി ആക്ഷേപം.
സ്വകാര്യ വ്യക്തിയാണ് സ്വന്തം കൃഷിയിടത്തിലും അതിരിലും വ്യാപകമായി വിഷപ്രയോഗം നടത്തിയത്. ഈ കൃഷിയിടത്തിനും പൊതുവഴിക്കും സമീപമുള്ള രണ്ടു വീടുകളിലെ കൊച്ചുകുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ക്കാണ് ചര്‍ദി, പനി, തലവേദന, ക്ഷീണം എന്നിവ അനുഭവപ്പെട്ടത്. കേരളത്തില്‍ നിരോധിത കളനാശിനിയായ ഗ്രാമോക്‌സോന്‍, നിയന്ത്രിത കളനാശിനിയായ റൗണ്ട്അപ്പ്‌ഗ്ലൈസെല്‍ എന്നിവയിലൊന്നാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളതെന്ന് പ്രദേശവാസികളുടെ സംശയം. ജനവാസകേന്ദ്രങ്ങളില്‍ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കീടനാശിനികള്‍ അനിയന്ത്രിതമായി ഉപയോഗിക്കപ്പെടുന്നത്.
ചരിഞ്ഞ പ്രദേശമായതിനാല്‍ ഇവിടെ തളിക്കുന്ന കീടനാശിനികള്‍ മഴവെള്ളത്തോടൊപ്പം സമീപത്തെ കൃഷിയിടത്തിലൂടെയും വഴിയിലൂടെയുമാണ് ഒഴുകിപോകുകുക.
ഈ വഴിയിലൂടെ ഒഴുകിപോകുന്ന വെള്ളം സമീപവാസികളുടെ പുരയിടത്തിലൂടെയും കുടിവെള്ളത്തിനും വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ശുദ്ധജല സ്രോതസിന് സമീപത്തുകൂടിയുമാണ് ഒഴികി വയലിനോടു ചേര്‍ന്നുകള്ള തോട്ടില്‍ ചേരുന്നത്. ജലസ്രോതസ്സ് വയലിന്റെ സമീപത്ത് ആയതിനാല്‍ മഴക്കാലത്ത് വഴിയിലൂടെ ഒഴുകുന്ന വെള്ളം കിണറിലും എത്തിചേരാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഈ പ്രദേശത്ത് കീടനാശിനി പ്രയോഗങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ 2016 മുതലാണ് കീടനനാശിനി പ്രയോഗങ്ങള്‍ ഇവിടെ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷവും കളനാശിനി പ്രയോഗം നടത്തുകയും, കുടിവെള്ളം മലിനപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരത്തില്‍ കീടനാശിനി പ്രയോഗിക്കരുതെന്ന് അവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഇയാള്‍ വീണ്ടും ഇവിടെ കളനാശിനി പ്രയോഗിക്കുകയാണ് ചെയ്തതെന്ന് ആരോപണം. 2016ല്‍ ഇവിടുത്തെ കൃഷിയിടങ്ങളില്‍ അനുമതിയില്ലാത്ത കീടനാശിനി തളിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പനമരം കൃഷി ഒഫിസര്‍ക്കും സബ് കലക്ടര്‍ക്കും മറ്റും പരാതി നല്‍കിയിരുന്നെങ്കിലും പരാതി ശരിയാംവിധം അന്വേഷിക്കുന്നതിനോ പരിഹരിക്കുന്നതിനോ ആവശ്യമായമായ ഇടപെടലുകള്‍ ഉണ്ടായില്ല.
പ്രശ്‌നപരിഹാരത്തിനാവശ്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ല എന്ന് പ്രദേശ വാസിയായ ദിലീപ് പറയുന്നു. ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ ജനവാസ കേന്ദ്രങ്ങളിലെങ്കിലും രാസകീടനാശിനികള്‍, കുമിള്‍നാശിനികള്‍, കളനാശിനികള്‍ എന്നിവയുടെ പ്രയോഗം പൂര്‍ണമായും നിര്‍ത്തലാക്കുക എന്നതാണ് അഭികാമ്യമെന്ന് ഈ വിഷയത്തില്‍ ഗവേഷകനായ ദിലീപ്കുമാര്‍ പറഞ്ഞു.
പകരം കീടനാശിനിരഹിതജൈവകൃഷി നടപ്പിലാക്കുന്നതിന് വേണ്ട സാങ്കേതിക സഹായവും സഹകരണവും കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago