ഉസ്താദ് ഖലീല്‍ ഹുദവിയുടെ ദ്വിദിന ബഹ്‌റൈന്‍ പ്രഭാഷണം വെള്ളിയാഴ്ച മുതല്‍
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ഉസ്താദ് ഖലീല്‍ ഹുദവി ബഹ്‌റൈനിലെത്തി. ബഹ്‌റൈന്‍ കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന 'സംഗമം 2017' ന്റെ ഭാഗമായി നടക്കുന്ന ദ്വിദിന മത പ്രഭാഷണത്തിനാണ് അദ്ദേഹം പ്രധാനമായും ബഹ്‌റൈനിലെത്തിയത്.
മെയ്. 19. 20 ദിവസങ്ങളിലായി രാത്രി 8.30ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ 'അഹ്‌ലന്‍ റമളാന്‍' എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്തുന്നത്.
ഇതിനായി വ്യാഴാഴ്ച ഉച്ചയോടെ ബഹ്‌റൈനിലെത്തിയ ഹുദവിക്ക് സമസ്ത ബഹ്‌റൈന്‍, കെ.എം.സിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.
ബഹ്‌റൈന്‍ കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമാണ് 'സംഗമം' പരിപാടിയുടെ ലക്ഷ്യമെന്നും പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. പരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3984 1984 എന്ന നന്പറില്‍ ബന്ധപ്പെടാവുന്നതാണ്.
കേരളത്തിനകത്തും പുറത്തും നിരവധി ശ്രോതാക്കളെ ആകര്‍ഷിച്ച ഖലീല്‍ ഹുദവി ആദ്യമായാണ് ബഹ്‌റൈനില്‍ എത്തുന്നത്. ആകര്‍ഷണീയമായ പ്രഭാഷണ ശൈലി കൊണ്ട് പതിനായിരങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഖലീല്‍ ഹുദവിയുടെ പ്രഭാഷണം കേള്‍ക്കാന്‍ നിരവധി പേര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതു സംബന്ധിച്ച ആലോചനാ യോഗത്തില്‍ എ.പി.ഫൈസല്‍ വില്ല്യാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍, വൈസ് പ്രസിഡന്റ് ടി.പി. മുഹമ്മദലി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര, സെക്രട്ടറി മുസ്തഫ കെ.പി, ജില്ലാ ഭാരവാഹികളായ ഒ.കെ. കാസിം, ശരീഫ് കോറോത്ത്, അബൂബക്കര്‍ ഹാജി, നാസര്‍ ഹാജി പുളിയാവ്, ഫളീല മൂസ ഹാജി, സൂപ്പി ജീലാനി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ ഹുസൈന്‍ വടകര, ഹമീദ് അയനിക്കാട്, മുസ്തഫ കളത്തില്‍, സി.കെ ഉമ്മര്‍, ജലീല്‍ വേളം, റിയാസ് പേരാമ്പ്ര, ആവള അമ്മദ്, സലീം ഒ.ടി, മുനീര്‍ ഒഞ്ചിയം, അഷ്‌റഫ് അഴിയൂര്‍, അന്‍സാര്‍ കെ.പി, മുനീര്‍ കായണ്ണ, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഫൈസല്‍ കോട്ടപ്പള്ളി സ്വാഗതവും ഫൈസല്‍ കണ്ടിത്തായ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."