ബിനോയ് വിഷയത്തില്‍ സി.പി.എമ്മിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍
കൊച്ചി: ബിനോയ് വിഷയത്തില്‍ സി.പി.എമ്മിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. ജയശങ്കര്‍. മകന് ബിനോയ് കോടിയേരിക്കെതിരേ യുവതി നല്കിയ പീഡന പരാതിയില്‍ മകന് ചെയ്ത പ്രവൃത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധ്യമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. ഇതിനെയാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നത്.
'ബിനോയ് കോടിയേരിക്ക് വേണ്ടി ബക്കറ്റ് പിരിവ് നടത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരന് ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്ത് പരാതി പിന്‍വലിപ്പിക്കും എന്നാണ് പ്രതീക്ഷ. ബിനോയ് കോടിയേരി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്ന യുവാവുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)ന് ഒരു ബന്ധവുമില്ല. അദ്ദേഹം പാര്‍ട്ടി അംഗമല്ല. അനുഭാവിയുമല്ല. ബിനോയ് എന്തെങ്കിലും തെറ്റോ കുറ്റമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അദ്ദേഹത്തിന് മാത്രമാണ്' എന്നിങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."