മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയേക്കില്ല; മെയ് 29 മുതല്‍ മോദി വിദേശ പര്യടനത്തില്‍
ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30 ന് പ്രഖ്യാപിച്ചിരിക്കെ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കില്ല. മെയ് 29 മുതല്‍ മോദി വിദേശപര്യടനത്തിന് തയ്യാറെടുക്കുകയാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യാത്ര അദ്ദേഹം മാറ്റിവെയ്ക്കാനിടയില്ല.
മെയ് 30 മുതല്‍ ജൂണ്‍ 3 വരെയാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം. ജര്‍മനി, സ്പെയിന്, റഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കാനിരിക്കുന്നത്.
അതേസമയം, കൊച്ചി മെട്രോയുടെ ഉത്ഘാടനം ഈ മാസം 30 ന് നടത്തുമെന്നും പ്രധാനമന്ത്രി ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
കൊച്ചി മെട്രോ ഉദ്ഘാടനം മെയ് 30 ന്
ചടങ്ങിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹത്തിന്റെ സമയത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഒഴിവിനായി അനന്തമായി കാത്തിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രിയുടെ സൌകര്യം പരിഗണിക്കാതെയാണ് ഉദ്ഘാടനം നിശ്ചയിച്ചതെന്നും പ്രധാനമന്ത്രിയെ കരുതിക്കൂട്ടി അപമാനിക്കാന്‍ നടത്തിയ നീക്കമാണിതെന്നും ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."