HOME
DETAILS
MAL
ചേലക്കര പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസം: 28ന് പരിഗണിക്കും
backup
September 21 2018 | 06:09 AM
ചേലക്കര: പഞ്ചായത്തില്‍ ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്നത് അഴിമതി ഭരണമാണെന്ന് ആരോപിച്ചും പഞ്ചായത്ത് പ്രസിഡന്റ് സ്വജനപക്ഷപാതം നടത്തുകയാണെന്ന് കുറ്റപ്പെടുത്തിയും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതിയ്ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ട് വരുന്നു .
പ്രമേയത്തിന് നോട്ടിസ് നല്കി. 28ന് രാവിലെ 11 ന് പരിഗണിയ്ക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെയാണ് അവിശ്വാസം. 22 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഇരു മുന്നണികള്‍ക്കും 11 അംഗങ്ങള്‍ വീതമായിരുന്നു. കഴിഞ്ഞ ദിവസം ഇടത് അംഗം വെങ്ങാനെല്ലൂര്‍ ഗോപിനാഥന്റെ നിര്യാണത്തെ തുടര്‍ന്ന് ഭരണകക്ഷി ന്യൂനപക്ഷമായി. ഇതിനെ തുടര്‍ന്നു കൂടിയാണ് അവിശ്വാസം. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്കാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."