പ്രളയത്തില്‍ മുങ്ങി ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയും
ഗുരുവായൂര്‍: പ്രളയ ദുരിതങ്ങളുടെ ഇടയില്‍ മുങ്ങി ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി.
2011 ല്‍ തീര്‍ക്കേണ്ട പദ്ധതി 2018 അവസാനിക്കാറായപ്പോഴും അനിശ്ചിതാവസ്ഥയില്‍. മുഖ്യമന്ത്രിയുടേതുള്‍പ്പെടെ നൂറോളം പ്രാവശ്യമെങ്കിലും അന്ത്യശാസനം ലഭിച്ച പദ്ധതി എന്ന പ്രശസ്തിയും കരസ്ഥമാക്കിയത് ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി മാത്രമാണ്. മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ മാത്രമല്ല ജനങ്ങളേയും ഹൈക്കോടതിയേയും ഭയമില്ലാത്ത കരാറുകാരാണ് എന്നത് ഇവരുടെ പിന്നില്‍ ആരാണ് എന്ന് ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്. മാസങ്ങള്‍ക്കു മുമ്പ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്റെ ചേമ്പറില്‍ വെച്ച് ജില്ലാ കലക്ടര്‍ കൗശികന്‍ കരാറുകാരന് നേരിട്ട് അന്ത്യശാസനം നല്‍കിയതാണ് അവസാനത്തേത്. ഇന്നുവരെ ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും കരാറുകാരന് മൂക്കുകയര്‍ ഇടാന്‍ കഴിഞ്ഞിട്ടില്ല എന്നത് ദുരൂഹമായി നിലനില്‍ക്കുകയാണ്. മാന്‍ഹോളുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞു. രാഷ്ട്രപതിയുടെ വരവിനെ തുടര്‍ന്ന് തെക്കേ ഓട്ടര്‍ റിംങ്ങ് റോഡിലുള്ള നിരവധി മാല്‍ഹോളുകള്‍ ടാറിട്ടു മൂടി. വാട്ടര്‍പ്രൂഫ് ആകേണ്ട മാന്‍ഹോളുകളില്‍ വെള്ളം കയറിയതിനാല്‍ പല മാന്‍ഹോളുകളും തുളച്ച് കാനയിലേക്ക് പൈപ്പിട്ടു. പണി പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞ് എട്ടു വര്‍ഷം പിന്നിട്ടിട്ടും പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ദുരിതമനുഭവിക്കുന്നത് നാട്ടുകാരും ഭക്തരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."