ജപ്പാനില്‍ ഒച്ച് 'പണികൊടുത്തത് ' 12,000 ട്രെയിന്‍ യാത്രക്കാര്‍ക്ക്
ടോക്കിയോ: ഒച്ച് കാരണത്താല്‍ ജപ്പാനില്‍ ട്രെയിന്‍ യാത്ര തടസപ്പെട്ടത് 12,000 പേര്‍ക്ക്. കൂടാതെ 26 ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കാന്‍ മാത്രം കരുത്തുള്ളതായിരുന്നു ഇത്തരിക്കുഞ്ഞനായ ഒച്ചിന്റെ പ്രവൃത്തി. മെയ് 30ന് വൈദ്യുതി തകരാര്‍ കാരണത്താല്‍ യാത്ര തടസപ്പെട്ടതിന്റെ കാരണം ഒച്ചാണെന്നാണ് ജപ്പാന്‍ ട്രെയിന്‍ കമ്പനിയായ ജെ.ആര്‍ കെയ്ഷു കണ്ടെത്തിയിരിക്കുന്നത്.
എങ്ങനെയാണ് വൈദ്യുതി തടസമുണ്ടായിരിക്കുന്നതെന്ന്് കണ്ടെത്താന്‍ അന്ന് കമ്പനിക്ക് സാധിച്ചിരുന്നില്ല. നിരവധി ട്രെയിനുകളാണ് വൈകിയിരുന്നത്. സമയക്രമത്തിലും വേഗതയിലും കൃത്യതക്ക് പ്രശസ്തമായ ജപ്പാന്‍ ട്രെയിന്‍ സര്‍വിസ് അധികൃതര്‍ക്ക് പെട്ടെന്ന് വൈദ്യുതി തകരാറാവുന്നത് എന്തുകൊണ്ടാണെന്ന് അറിയാത്തത് തലവേദനയായി. യന്ത്രത്തകരാറുകള്‍, കംപ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ വൈറസ് ബാധിക്കല്‍ തുടങ്ങിയവയാവാം കാരണമെന്നാണ് ആദ്യം കരുതിയത്. പരിശോധനയില്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി.
എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷമാണ് വൈദ്യുതി തടസപ്പെടുത്തിയ 'കുറ്റവാളിയെ' കണ്ടെത്താനായത്. റെയില്‍വേ ട്രാക്കിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഇലക്ടിക്കല്‍ പവര്‍ സംവിധാനത്തിലായിരുന്നു തകരാര്‍. അവിടെ പറ്റിപ്പിടിച്ചിരുന്ന ഒരിനം ഒച്ച് ഷോര്‍ട്ട് സെര്‍ക്യൂട്ടിന് കാരണമായെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്ന് ജെ.ആര്‍ കെയ്ഷു വക്താവ് പറഞ്ഞു. ഒച്ച് വന്നിരുന്നതിനാല്‍ വൈദ്യുതി തകരാറിലായി. മാനുകള്‍ ട്രെയിനുകളുമായി കൂട്ടിയിടിക്കുന്ന പ്രശ്‌നം ചിലപ്പോഴുണ്ടാവാറുണ്ട്. എന്നാല്‍ ഒച്ചുകള്‍ ആദ്യമായാണ് ട്രെയിന്‍ സര്‍വിസിന് തടസമുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."