HOME
DETAILS
MAL
റമദാനിനോടനുബന്ധിച്ച് പൊതുമാപ്പ്: സഊദിയില്‍ 2087 പേര് ജയില്‍ മോചിതരായി
backup
May 19 2017 | 18:05 PM
ജിദ്ദ: റമദാനിനോടനുബന്ധിച്ച പൊതുമാപ്പില്‍ ജിദ്ദ മേഖലയില്‍ 2087 പേര് ജയില്‍ മോചിതരായി. സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. പൊതുമാപ്പ് ലഭിച്ചവരില്‍ സ്വദേശികളും വിദേശികളുമുണ്ട്. വരും ദിവസങ്ങളില്‍ അര്‍ഹരായ കൂടുതല്‍ പേരെ ജയില്‍ മോചിതരാക്കുമെന്ന് ജിദ്ദ ഗവര്‍ണറേറ്റ് വ്യക്തമാക്കി.
പൊതുമാപ്പിനര്ഹരാണോ എന്നറിയാന്‍ മുഴുവനാളുകളുടെയും ഫയലുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ റമദാനിനോടനുബന്ധിച്ച് പൊതുമാപ്പ് ഉണ്ടാകാറുണ്ട്. വിവിധ മേഖലകളിലെ ജയിലുകളില്‍ നിന്ന് രാജകാരുണ്യത്തില്‍ നിരവധി പേരെ ജയില്മോചിതരാക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."