പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍ കണ്ട് കൊതി തീരാതെ കുട്ടികള്‍
ആനക്കര : പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍ കണ്ട് കൊതി തീരാതെ കുട്ടികള്‍.ആനക്കര സ്വാമിനാഥ ഡയറ്റ് ലാബ് സ്‌കൂളിലെ മൂന്ന്,നാല് ക്ലാസുകളിലെ കുട്ടികളാണ് കാര്‍ഷിക പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍ കാണാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനും എത്തിയത്. വെളളാളൂരിലെ കര്‍ഷകമനായ പുത്തന്‍ പുരയില്‍ മുസ്തഫയുടെ വീട്ടിലാണ് പഴയയകാലത്ത് ഉപയോഗിച്ചിരുന്ന മുഴുവന്‍ കാര്‍ഷിക ഉപകരണങ്ങളും സൂക്ഷിച്ചിട്ടുളളത്.ഇതിലെ കന്നിനെ ഉപയോഗിച്ച് പൂട്ടാന്‍ ഉപയോഗിക്കുന്ന കരി നുകം എന്നിവ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.മൂന്നാം ക്ലാസിലെ മണ്ണിലെ നിധി എന്ന പാഠവും നാലാം ക്ലാസിലെ പത്തായം എന്ന പാഠ ഭാഗത്തിന്റെയും അടിസ്ഥാനത്തിലാണ് ഫീള്‍ഡ് ട്രിപ്പ് നടത്തിയത്. പി.ടി.എ കമ്മറ്റി അംഗവും കര്‍ഷകനുമായ സി.കെ.ശശി,മുസ്തഫ എന്നിവര്‍ പഴയകാല കാര്‍ഷികഉപകരണങ്ങളുടെപ്രവര്‍ത്തനത്തെകുറിച്ച്‌വിശദമാക്കി.അധ്യാപകരായസുധിമ,ഷെരീഫ്,ലതിക,സുധിമ,ചിത്ര,കദീജ,വിജിത,മഞ്ജുഷ,തെഹസീനത്ത് എന്നിവര്‍ നേത്യത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."