തുര്‍ക്കി ഉല്പന്നങ്ങള് ബഹിഷ്കരിക്കാന്‍ സഊദിയില്‍ ക്യാമ്പയിന്
ജിദ്ദ: സഊദിയില്‍ തുര്‍ക്കി ഉല്പന്നങ്ങള് ബഹിഷ്കരിക്കാന്‍ ക്യാമ്പയിന് ആരംഭിച്ചു. റിയാദ് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റും തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് ക്യാമ്പയിന്.
സഊദി അറേബ്യയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തുര്‍ക്കി പിന്തുണ നല്കുന്നതില് പ്രതിഷേധിച്ചാണ് ക്യാമ്പയിന്. ഖശോഗി കൊലപാതകത്തില്‍ സഊദിക്ക് പങ്കുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് പറഞ്ഞിരുന്നു. കൊലപാതകത്തിന് വില കൊടുക്കേണ്ടി വരുമെന്നും തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് തുര്‍ക്കി വിരുദ്ധ ക്യാമ്പയിന് സഊദിയില്‍ ശക്തമായത്.
തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് റിയാദ് ചേംബര്‍ ഓഫ് കോമേഴസ് പ്രസിഡന്റ് അജ്ലാന് അല്‍ അജ്ലാന് ആവശ്യപ്പെട്ടു. രാജ്യത്തെ മാധ്യമങ്ങളും ബഹിഷ്കരണ ക്യാമ്പയിനന് വന്‍ വാര്‍ത്താ പ്രാധാന്യമാണ് നല്‍കുന്നത്. വിവിധ ഹാഷ് ടാഗുകളില്‍ തുര്‍ക്കിക്കെതിരെ ബഹിഷ്കരണം ആഹ്വാനവുമായി സ്വദേശി യുവാക്കളും രംഗത്തുണ്ട്. കഴിഞ്ഞ ഒക്ടോബറിലും തുര്‍ക്കിക്കെതിരെ ബഹിഷ്കരണ ക്യാമ്പയിന് നടന്നിരുന്നു. സഊദി പൗരന്മാര് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരം നടത്തുന്നത് തുര്‍ക്കിയിലേക്കാണ്. ഇത് ഒഴിവാക്കണമെന്നും ക്യാമ്പയിനില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."