ഡോക്ടര്‍മാരെ നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ അടിയന്തിരമായി ഡോക്ടര്‍മാരെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
മൂന്നാഴ്ചയ്ക്കകം ഡോക്ടര്‍മാരെ നിയമിച്ച ശേഷം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് നോട്ടീസില്‍ ആവശ്യപ്പെട്ടു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവരെ ആദ്യം എത്തിക്കുന്നത് ജനറല്‍ ആശുപത്രിയിലാണ്. എന്നാല്‍ അസ്ഥിരോഗവിഭാഗം പ്രവര്‍ത്തനസജ്ജമല്ലാത്തതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യും. അസ്ഥിരോഗവിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഡപ്യൂട്ടേഷനിലും വര്‍ക്കിങ് അറേഞ്ച്‌മെന്റുകളിലുമായി മറ്റ് ചില സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്.
നേരത്തെ 3 യൂനിറ്റുകളിലായി അഞ്ച് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്.
ഒരു ജൂനിയര്‍ ഡോക്ടര്‍ രാജീവ്ഗാന്ധി സ്‌പോര്‍ട്ട്‌സ് മെഡിസിനില്‍ ഡപ്യൂട്ടേഷനിലും മറ്റൊരു മുതിര്‍ന്ന ഡോക്ടര്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റിലും ജോലി നോക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കുമാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."