പി ജയരാജനെ എതിര്‍ത്താലും ലോഹ്യം കൂടിയാലും കൊല്ലപ്പെടും- നിയമസഭയില്‍ കെ.എം ഷാജി
തിരുവനന്തപുരം: പി.ജയരാജനെ എതിര്‍ത്താലും അദ്ദേഹത്തോട് ലോഹ്യംകൂടിയാലും മരണമാണ് എന്നുള്ള അവസ്ഥയാണ് കണ്ണൂരിലുള്ളതെന്ന് കെ.എം.ഷാജി എംഎല്‍എ.
ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു കെ.എം.ഷാജി.
ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോ ജീവിതവും ഓരോ ഫയലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല. സാജന്റെ കുടുംബം ആരോപിക്കുന്ന ആത്മഹത്യ പ്രേരണ നടത്തിയ ആന്തൂര്‍ നഗസഭാ അധ്യക്ഷയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.
ആന്തൂരിലെ വ്യവസായി ആത്മഹത്യ ചെയ്ത സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
ആന്തൂര്‍ സംഭവത്തില്‍ ഇത് രണ്ടാം തവണയാണ് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."