ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോ എടുക്കല്‍
കോട്ടയം : സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2016 സെപ്തംബറില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് ഫോട്ടോ എടുത്ത് കാര്‍ഡ് കൈപ്പറ്റാനും പുതുക്കാനും അവസാന അവസരം. എത്തിച്ചേരേണ്ട കേന്ദ്രങ്ങളും തീയതികളും:
വെള്ളൂര്‍ വടകര സഹകരണ ബാങ്ക് ഓഡിറ്റോറിയം (മെയ് 20),മുളക്കുളം പഞ്ചായത്ത് ഹാള്‍ (20), ഞീഴൂര്‍ പഞ്ചായത്ത് ഹാള്‍ (20), തലയോലപറമ്പ് പഞ്ചായത്ത് ഹാള്‍ (20), കടുത്തുരുത്തി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (20,21), മാഞ്ഞൂര്‍ പഞ്ചായത്ത് ഹാള്‍ (20, 21), കല്ലറ പഞ്ചായത്ത് ഹാള്‍ (20), കുമരകം പഞ്ചായത്ത് ഹാള്‍ (20), തിരുവാര്‍പ്പ് പഞ്ചായത്ത് ഹാള്‍ (20,21,22), അതിരമ്പുഴ പഞ്ചായത്ത് ഹാള്‍ (20, 21), നീണ്ടൂര്‍ പഞ്ചായത്ത് ഹാള്‍ (20, 21), ആര്‍പ്പൂക്കര പഞ്ചായത്ത് ഹാള്‍ (20, 21), എലിക്കുളം പഞ്ചായത്ത് അമ്പലം സ്കൂള്‍ (20,21), കൂരോപ്പട പഞ്ചായത്ത് ഹാള്‍ (20,22), പള്ളിക്കത്തോട് പഞ്ചായത്ത് ബസ്റ്റാന്‍ഡ് ഹാള്‍ (20,21), അകലകുന്നം പഞ്ചായത്ത് ഹാള്‍ (21, 22), കിടങ്ങൂര്‍ പഞ്ചായത്ത് ഹാള്‍ (21), മണര്‍കാട് പഞ്ചായത്ത് ഹാള്‍ (21), മീനടം പഞ്ചായത്ത് ന• സ്റ്റോര്‍ ഹാള്‍ (21), കാണക്കാരി പഞ്ചായത്ത് ഗവ. എല്‍.പി.സ്കൂള്‍ (21, 22), കുറവിലങ്ങാട് പഞ്ചായത്ത് ഹാള്‍ (21,22), രാമപുരം പഞ്ചായത്ത് ഹാള്‍ (22,23),വെളിയന്നൂര്‍ പഞ്ചായത്ത് ഹാള്‍ (22), ഉഴവൂര്‍ പഞ്ചായത്ത് ഹാള്‍ (22), മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഹാള്‍ (22), കടപ്ലാമറ്റം പഞ്ചായത്ത് ഹാള്‍ (22). മറ്റു പഞ്ചായത്തുകളിലെ അത്യാവശ്യക്കാരായ രോഗികള്‍ക്കും രണ്ടാം ഘട്ടം കഴിഞ്ഞ പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്കും കോട്ടയം നെഹ്രു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഇന്ന് (മെയ് 20) ഫോട്ടോ എടുക്കുന്നതിനും പുതുക്കുന്നതിനും സൗകര്യമുണ്ട്. രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ റേഷന്‍ കാര്‍ഡും 30 രൂപയുമായി രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയില്‍ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."