സഊദിയില്‍ ആരോഗ്യ മേഖലയില്‍ സഊദിവല്‍ക്കരണ തോത് വര്‍ധിപ്പിക്കാന്‍ നീക്കം; ശൂറ കൗണ്‍സില്‍ ചര്‍ച്ചക്കെടുക്കും
റിയാദ്: സഊദിയില്‍ ആരോഗ്യ മേഖലയില്‍ സഊദി വല്‍ക്കരണം ശക്തമാക്കുന്നതിനുള്ള നിര്‍ദേശവുമായി ശൂറാ കൗണ്‍സില്‍ രംഗത്ത്. തിങ്കളാഴ്ച്ച ചേരുന്ന ശൂറാ കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുക്കുമെന്നു ശൂറാ കൗണ്‍സില്‍ അംഗങ്ങളെ ഉദ്ധരിച്ചു സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഊദികളുടെ തോത് തീരെ കുറഞ്ഞ നഴ്‌സിംഗ് മേഖലയടക്കം ആരോഗ്യ രംഗത്ത് സഊദി തൊഴിലാളികളുടെ തോത് വന്‍തോതില്‍ ഉയര്‍ത്താനാണ് നീക്കം. കൂടാതെ ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങള്‍ തിങ്കളാഴ്ച ചേരുന്ന ശൂറ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാകും.
അതേസമയം, അടുത്ത ഒന്‍പതു വര്‍ഷത്തിനിടെ സഊദി ആരോഗ്യ മേഖലയില്‍ ഒന്നേമുക്കാല്‍ ലക്ഷം സ്വദേശി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമായി സഊദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ആരോഗ്യ മേഖലയിലെ സഊദി തൊഴിലാളികളുടെ എണ്ണം 74,900 ആണെന്നും 2027 ഓടെ ഇത് 1,71,700 ആക്കി ഉയര്‍ത്താനുമാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. ആരോഗ്യ മേഖലയിലെ ഡോക്ടര്‍, ഫാര്‍മസിസ്റ്റുകള്‍, ഡെന്റിസ്റ്റുകള്‍, വിവിധ മെഡിക്കല്‍ രംഗത്തെ സ്‌പെഷ്യലിസ്റ്റുകള്‍, നഴ്‌സുമാര്‍ തുടങ്ങി വിവിധ ,മേഖലകളിലാണ് 171,700 സഊദികള്‍ക്ക് തൊഴില്‍ നല്‍കാന്‍ നീക്കമാരംഭിച്ചത്. എന്നാല്‍, സ്വദേശികളായ നഴ്‌സുമാരുടെ എണ്ണം വളരെ കുറവാണെന്നും ഒന്‍പതു വര്‍ഷത്തിനിടക്ക് ഇത് 12 ശതമാനമായി മാത്രമേ ഉയരൂവെന്നുമാണ് കരുതുന്നത്. നിലവില്‍ 1,85,700 വിദേശ നഴ്‌സുമാര്‍ രാജ്യത്തുള്ളപ്പോള്‍ 26,200 സ്വദേശി നഴ്‌സുമാര്‍ മാത്രമാണ് രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."