HOME
DETAILS
MAL
വികസന പദ്ധതികള്‍ക്ക് അംഗീകാരമായി
backup
May 19 2017 | 20:05 PM
കൂത്താട്ടുകുളം: നഗരസഭയില്‍ രണ്ടേകാല്‍ കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് നഗരസഭാ വികസന സെമിനാറില്‍ അംഗീകാരമായി.
തരിശ് ഭൂമീയില്‍ നെല്‍കൃഷിക്ക് ധനസഹായം, മട്ടുപ്പാവില്‍ പച്ചക്കറി കൃഷി പ്രോല്‍സാഹനം, മാലിന്യ നിര്‍മാര്‍ജനത്തിന് വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ധന സഹായം, കുളങ്ങളുടെ നവീകരണം നവീകരണം തുടങ്ങിയ പദ്ധതികളാണ് ലക്ഷ്യം വക്കുന്നത്. ടൗണ്‍ ഹാളില്‍ ചേര്‍ന്ന വികസന സെമിനാര്‍ നഗരസഭാ ചെയര്മാന് പ്രിന്‍സ് പോള്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍പേഴ്സണ്‍ ഓമന ബേബി അധ്യക്ഷയായി. നഗരസഭാ സ്റ്റാന്‍ഡിങ്് കമ്മറ്റി ചെയര്മാന്മാരായ സണ്ണി കുര്യാക്കോസ്, സി എന്‍ പ്രഭകുമാര്‍, ഓമന മണിയന്, വത്സമ്മ ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."