പെരുമ്പളം പാലം നിര്‍മാണം; മണ്ണ് പരിശോധന തുടങ്ങി
പൂച്ചാക്കല്‍: ദ്വീപ് പഞ്ചായത്തായ പെരുമ്പളത്തേക്ക് പാലം നിര്‍മാണത്തിനായി മണ്ണ് പരിശോധന തുടങ്ങി.മൂന്നു മാസത്തിനിടെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. അരൂക്കുറ്റിയിലെ വടുതലജെട്ടി മുതല്‍ പെരുമ്പളം നോര്‍ത്ത് ജെട്ടി വരെയുള്ള റൂട്ടില്‍ പാലം നിര്‍മിക്കുന്നതിനാണ് തീരുമാനമായിരിക്കുന്നത്.പാലത്തിന്റെ റൂട്ട് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പഠനം നടത്തിയ ഏജന്‍സിയുടെ ശുപാര്‍ശയും ഭൂരിഭാഗം നാട്ടുകാരുടെ അഭിപ്രായവും ഇതുതന്നെയാണ്.എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ആയിട്ടില്ല.അത് ഉടനുണ്ടായേക്കും.
കൊച്ചിയിലെ സ്വകാര്യ ഏജന്‍സി നേതൃത്വത്തിലാണ് ഇതേ റൂട്ടില്‍ മണ്ണ് പരിശോധന നടത്തുന്നത്. ഇന്നലെ പെരുമ്പളം നോര്‍ത്ത് ജെട്ടിയില്‍ നിന്നും ജോലികള്‍ തുടങ്ങി.വടുതലജെട്ടി - പെരുമ്പളം നോര്ത്ത്ജെട്ടിയിലെ കായല്ദൂരത്തിനിടെ നിശ്ചിത എട്ട് സ്ഥലങ്ങളില്‍ കായലിന്റെ അടിത്തട്ടില്‍ പാറവരെ കുഴിച്ചുള്ള പരിശോധനയാണ് നടത്തേണ്ടത്. അതില്‍ ശേഖരിക്കുന്ന മണ്ണും പാറ അംശങ്ങളും പ്രത്യേക പരിശോധന നടത്തും.
ആദ്യം പെരുമ്പളം പാണാവള്ളി ജെട്ടിയിലേക്കായിരുന്നു പാലം നിശ്ചയിച്ചിരുന്നത്.എന്നാല്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടുകള്‍ക്കും ജെങ്കറിനും ഏറെ തടസ്സമാകും ഈ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചാല്‍ ദ്വീപ് നിവാസികളുടെ ജീവിതത്തെ സാരമായി ബാധിക്കും.ഇതേത്തുടര്‍ന്നാണ് പെരുമ്പളം നോര്‍ത്ത് വടുതല ജെട്ടി ഭാഗത്തേക്ക് പാലം മാറ്റിസ്ഥാപിക്കാന്‍ തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."