ജയില്‍ ലൈബ്രറി ഉദ്ഘാടനം ഇന്ന്
പാലക്കാട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പാലക്കാട് കോട്ടയ്ക്കകത്തുള്ള സ്‌പെഷല്‍ സബ് ജയിലില്‍ തടവുകാര്‍ക്ക് വായനാ സൗകര്യമൊരുക്കുന്നതിനായി തയ്യാറാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് എം.ബി. രാജേഷ് എം.പി നിര്‍വ്വഹിക്കും. ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ. നാരായണദാസ് അധ്യക്ഷനാവും.
80,000 രൂപയുടെ പദ്ധതിയാണ് ഈ വര്‍ഷം ജയില്‍ ലൈബ്രറിയ്ക്കായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ തയ്യാറാക്കിയിട്ടുള്ളത്.
പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍, അലമാരകള്‍ തുടങ്ങിയവയുടെ സജ്ജീകരണം സ്റ്റേറ്റ് എക്‌സി. അംഗം പി.കെ. സുധാകരന്‍ നിര്‍വ്വഹിക്കും. എഴുത്തുകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തും.
ശിവദാസ്.കെ.തൈപറമ്പില്‍ മുഖ്യാതിഥിയായിയിരിക്കും. പി.വി. യോഹന്നാന്‍, വി. രവീന്ദ്രന്‍, വി.പി. സുനില്‍കുമാര്‍, നോവലിസ്റ്റ് എം.ബി. മിനി, കെ.പി. രാജന്‍, എ.കെ. ചന്ദ്രന്‍കുട്ടി, ധന്യ പങ്കെടുക്കും.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."