തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു എം.എല്‍.എ കൂടി ബി.ജെ.പിയിലേക്ക്
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ജനപ്രതിനിധികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കഴിഞ്ഞ ആഴ്ച ചില എം.എല്‍.എമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ഒരു എം.എല്‍.എ കൂടി പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്.
ആലിപര്ദൗര് ജില്ലയിലെ കല്‍ച്ചിനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വില്‍സണ്‍ ഛംപ്രമാരിയാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. താനും 18 കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതായി അദ്ദേഹം ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും എത്രപേര്‍ പാര്‍ട്ടി വിട്ടു എന്നതുസംബന്ധിച്ച് വ്യക്തതയില്ല. ബി.ജെ.പി പറയുന്നതുപോലെ അംഗങ്ങള്‍ പാര്‍ട്ടി വിട്ടിട്ടില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."