HOME
DETAILS
MAL
മസൂദ് അസ്ഹര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ സ്ഫോടനം
backup
June 24 2019 | 20:06 PM
ഇസ്ലാബാദ്: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ സ്ഫോടനമെന്ന് റിപ്പോര്‍ട്ട്. പത്ത് പേര്‍ക്ക് പരുക്കേറ്റെന്നും ഇവരെ തിവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും പാകിസ്താനിലെ മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. സ്ഫോനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രദേശത്തേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടുന്നില്ലെന്നും ഇവിടെ സൈന്യം വളഞ്ഞിരിക്കുകയാണെന്നും മനുഷ്യാവകാശ സംഘടനകള്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ സ്ഫോടനം പാകിസ്താന് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."