HOME
DETAILS

പടക്കം പൊട്ടിച്ച് ദീപാവലി; ഡല്‍ഹിയില്‍ 850 പേര്‍ അറസ്റ്റില്‍

  
backup
November 16 2020 | 00:11 AM

%e0%b4%aa%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a6%e0%b5%80%e0%b4%aa%e0%b4%be%e0%b4%b5%e0%b4%b2

 

ന്യൂഡല്‍ഹി: വിലക്ക് ലംഘിച്ച് ദീപാവലിക്കു പടക്കം പൊട്ടിച്ചതിനു ഡല്‍ഹിയില്‍ 850 പേര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ രൂക്ഷമായ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലിക്കു പടക്കം പൊട്ടിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.
ദീപാവലിക്കു പടക്കം പൊട്ടിക്കരുതെന്ന നിര്‍ദേശം പൊലിസും അധികൃതരും നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതു ലംഘിച്ച് പടക്കം പൊട്ടിച്ചവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.
1,200 പേര്‍ക്കെതിരേ കേസെടുത്തുവെന്നും അതില്‍ 850 പേരെ അറസ്റ്റ് ചെയ്തുവെന്നും ഡല്‍ഹി പൊലിസ് അറിയിച്ചു.
ഇവര്‍ക്കു തടവോ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കുന്ന ശിക്ഷയാകും നല്‍കുക.ഡല്‍ഹിയില്‍നിന്നു മാത്രം 1,314 കിലോഗ്രാം പടക്കങ്ങളും പിടികൂടിയിട്ടുണ്ട്. ഇവ വില്‍പനയ്ക്കായി കടകളില്‍ സൂക്ഷിച്ചതായിരുന്നു.
പടക്കം പൊട്ടിക്കുന്നതായും കടകളില്‍ പടക്കം സൂക്ഷിക്കുന്നതായും അറിയിച്ച് ഇന്നലെ നൂറുകണക്കിനു ഫോണ്‍കോളുകളാണ് എത്തിയതെന്നും പൊലിസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സുപ്രിംകോടതി വിലക്കേര്‍പ്പെടുത്തിയെങ്കിലും കോടതിക്ക് മുന്നില്‍ ജുഡീഷ്യറിയെ വെല്ലുവിളിച്ച് ഹിന്ദുത്വ സംഘടനകള്‍ പടക്കം പൊട്ടിച്ചിരുന്നു.

 

പടക്കം പൊട്ടിക്കരുതെന്ന ആഹ്വാനം; കോഹ്‌ലിക്കെതിരേ ഹിന്ദുത്വരുടെ സൈബര്‍ ആക്രമണം

മുംബൈ: ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആഹ്വാനം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിക്കെതിരേ ഹിന്ദുത്വവാദികളുടെ രൂക്ഷമായ സൈബര്‍ ആക്രമണം. പരിസ്ഥിതിക്ക് ദോഷമാകുന്നതിനാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കരുതെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോഹ്‌ലിയുടെ ആഹ്വാനം. ട്വിറ്ററില്‍ സ്വന്തം വിഡിയോ പോസ്റ്റ് ചെയ്തുള്ള കോഹ്‌ലിയുടെ നടപടിയാണ് ഹിന്ദുത്വരെ പ്രകോപിപ്പിച്ചത്. മുന്‍വര്‍ഷങ്ങളില്‍ ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തും അസഭ്യം പറഞ്ഞും നിരവധിപേരാണ് താരത്തിനെതിരേ രംഗത്തുവന്നത്.
ഐ.പി.എല്ലിലും ലോകകപ്പ് ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്നുപറയാന്‍ ധൈര്യമുണ്ടോയെന്നും ചിലര്‍ ചോദിച്ചു. മരം വെട്ടിയുണ്ടാക്കിയ ബാറ്റാണ് കോഹ്‌ലി ഉപയോഗിക്കുന്നത്, ഇത് പരിസ്ഥിതിക്ക് വിരുദ്ധമല്ലേയെന്നും ചിലര്‍ ചോദിച്ചു.
കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയെ ടാഗ് ചെയ്തും ചിലര്‍ ആക്രമണം അഴിച്ചുവിട്ടു. 'അനുഷ്‌കാ, ഭര്‍ത്താവിനെ അടക്കിനിര്‍ത്തിക്കോളൂ എന്ന കാംപയിനും ഹിന്ദുത്വര്‍ തുടങ്ങി. അനുഷ്‌ക സിഗരറ്റ് വലിക്കുന്ന സിനിമാരംഗം പോസ്റ്റ് ചെയ്തും അധിക്ഷേപങ്ങള്‍ ചൊരിയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago
No Image

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട്  റെയില്‍വേയുടെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം വ്യാഴാഴ്ച

Kerala
  •  2 months ago