ജര്‍മനിയുടെ ആയുധവിലക്ക് കാര്യമാക്കുന്നില്ലെന്ന് സഊദി
റിയാദ്: സഊദിക്ക് ആയുധങ്ങള്‍ നല്‍കുന്നതിന് ജര്‍മനി വിലക്കേര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് സഊദി. വിലക്ക് തെറ്റായ തീരുമാനമാണെന്നു പറഞ്ഞ സഊദി വിദേശകാര്യ സഹമന്ത്രി തങ്ങള്‍ക്ക് ജര്‍മന്‍ സൈനിക ഉപകരണങ്ങള്‍ വേണ്ടെന്നും വ്യക്തമാക്കി.
യമനില്‍ സഊദി നരഹത്യ നടത്തുന്നുവെന്നാരോപിച്ച് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സഊദിക്കുള്ള ആയുധവില്‍പന നിര്‍ത്തിവച്ചിരിക്കുകയാണ്. യമനില്‍ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വസനമാണ് നടക്കുന്നതെന്ന് യു.എന്‍ വെളിപ്പെടുത്തിയിരുന്നു.
യമനിലെ യുദ്ധം നിയമപരമാണെന്നും തങ്ങള്‍ അതിന് നിര്‍ബന്ധിതരായതാണെന്നും സഊദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
യമന്‍ യുദ്ധവുമായി നേരിട്ട് ബന്ധമുള്ള രാജ്യങ്ങള്‍ക്ക് ആയുധവില്‍പ്പന നടത്തുന്നതിന് 2018ലാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമായ സഊദി 2014നും 2018നുമിടയില്‍ 1690 കോടി ഡോളറാണ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനായി ചെലവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."