വിയറ്റ്നാം പ്രസിഡന്റ് അന്തരിച്ചു
ഹനോയി: വിയറ്റ്നാം പ്രസിഡന്റ് ട്രാന് ഡയ് ക്വാങ്(61) അന്തരിച്ചു. തലസ്ഥാനമായ ഹനോയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരമായ രോഗങ്ങളാല്‍ മാസങ്ങളായി രാജ്യത്തും വിദേശത്തും ചികിത്സയിലായിരുന്നു ഇദ്ദേഹം.
കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമിന്റെ പ്രസിഡന്റായി 2016ല്‍ ആണ് ഇദ്ദേഹം അധികാരമേറ്റെടുത്തത്. വിയറ്റ്നാമില്‍ പ്രസിഡന്റിന്റെ ഉത്തരവാദിത്വം ഔപചാരികം മാത്രമാണ്. പൊലിസ് ഉദ്യോഗസ്ഥനായി ജോലി ആരംഭിച്ച ക്വാങ് ഷാഡോ പൊലിസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയില്‍ സേവനം അനുഷ്ഠിച്ചു. പൊലിസ് ജനറല്‍ പദവിയും അദ്ദേഹം നേടിയിരുന്നു.
പൊതു സുരക്ഷാ മന്ത്രിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് . പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ് ഡാങ് തി നിഗോഗ് തിന് ചുമതല വഹിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയും നാഷനല്‍ അസംബ്ലിയും ചേര്‍ന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."