കുന്നിടിച്ച് പാടം നികത്തുന്നു: നടപടിയെടുക്കാന്‍ ജീവനക്കാരില്ല
പുന്നയൂര്‍ക്കുളം: ചമ്മന്നൂരില്‍ കുന്നിടിച്ച് പാടം നികത്തുന്നു. നടപടിയെടുക്കാന്‍ വില്ലേജ് ഓഫീസില്‍ മതിയായ ജീവനക്കാരില്ല. ചമ്മന്നൂര്‍ വടക്കേക്കുന്നിലാണ് ചുവന്ന മണ്ണ് നിറഞ്ഞ കുന്നിടിച്ച് താഴത്തെ പാടം നികത്തുന്നത്.
പ്രദേശത്ത് കുന്നിടിച്ചും ചെമ്മണ്ണിട്ടും പാടവും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് വ്യാപകമായിട്ടും നടപടിയെടുക്കാന്‍ റവന്യു അധികൃതരുള്‍പ്പടെ സര്‍ക്കാര്‍ സംവിധാനം ഒന്നും അറിയാത്ത ഭാവത്തിലാണെന്ന് നാട്ടുകാര്‍. ചാവക്കാട് താലൂക്കില്‍ പാടങ്ങളും തണ്ണീര്‍ തടങ്ങളും ഏറ്റവും കൂടുതല്‍ നികത്തല്‍ പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പുന്നയൂര്‍ക്കുളം കടിക്കാട് വില്ലേജുകളിലാണ്.
ഈ രണ്ട് വില്ലേജും ഗ്രൂപ്പ് വില്ലേജായി പ്രവര്‍ത്തിക്കുന്നതും ഓഫീസില്‍ മതിയായ ഉദ്യോഗസ്ഥരില്ലാത്തതുമാണ് വ്യാപകമായ നികത്തലിനു കാരണം. പഞ്ചായത്ത് പ്രസിഡന്റുള്‍പ്പടെയുള്ളവര്‍ നിരവധി തവണയായായി ആവശ്യപ്പെട്ടിട്ടും വില്ലേജ് ഓഫീസില്‍ ജീവനക്കാരെ നിയമിക്കുന്നില്ല. വില്ലേജ് ഓഫീസര്‍ സ്ഥാനത്ത് ഇപ്പോള്‍ താല്‍ക്കാലിക ചാര്‍ജുള്ള സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറാണ്.
പാടം നികത്തുന്നുവെന്നറിയിച്ചാല്‍ ഓഫീസില്‍ ആളില്ലാത്തതാണ് ഇവര്‍ക്ക് സ്ഥലത്തെത്താനാവാത്തത്. ഈ വസ്തുത മനസിലാക്കിയാണ് പല ഭുവുടമകളും ഭൂമി തരം മാറ്റാന്‍ നികത്തുന്നത്. വടക്കേക്കുന്നു പോലുള്ള പലഭാഗത്തും പൊതുജന ശ്രദ്ധയെത്താത്തതും നികത്തിലിന് ആക്കം കൂട്ടുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."