HOME
DETAILS
MAL
കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ എല്‍.ഡി.എഫ് ജനകീയ പ്രതിരോധം ഇന്ന്
backup
November 16 2020 | 02:11 AM
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായുള്ള എല്‍.ഡി.എഫിന്റെ ജനകീയ പ്രതിരോധം ഇന്നു നടക്കും. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസന പദ്ധതികളെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം.
ബൂത്തുകളില്‍ നടക്കുന്ന ജനകീയ പ്രതിരോധത്തില്‍ സംസ്ഥാനത്തൊട്ടാകെ 25 ലക്ഷം പേര് അണിനിരക്കും.
പരിപാടിയില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്നില്ല. വിവിധ കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് നേതാക്കളായ എ. വിജയരാഘവന്, കാനം രാജേന്ദ്രന്, പന്ന്യന്‍ രവീന്ദ്രന്, ബിനോയ് വിശ്വം എംപി, അഡ്വ. കെ. പ്രകാശ് ബാബു, സത്യന് മൊകേരി, മാത്യു ടി. തോമസ്, ജോസ് കെ. മാണി, എം.വി ശ്രേയാംസ് കുമാര്‍, ടി.പി പീതാംബരന് മാസ്റ്റര്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, ഡോ. കെ.സി ജോസഫ്, കെ.ബി ഗണേഷ്കുമാര്, കാസിം ഇരിക്കൂര്‍, സ്കറിയ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."