HOME
DETAILS
MAL
ഭീകരവാദികളുടെ ചിത്രം നല്‍കില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍
backup
July 27 2016 | 21:07 PM
പാരിസ്: ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന ഫ്രാന്‍സില്‍ ഭീകരവാദികളുടെ ചിത്രങ്ങള്‍ നല്‍കേണ്ടെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ തീരുമാനിച്ചു. തീവ്രവാദ ആക്രമണങ്ങള്‍ നടത്തിയവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടെന്ന തീരുമാനവുമായി ആദ്യം രംഗത്തുവന്നത് ലേ മോണ്ടെ ഡെയ്ലിയാണ്.
തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷന്‍ ചാനലായ ബി.എഫ്.എം.ടി.വിയും കത്തോലിക് ദിനപത്രമായ ലാ ക്രോയിക്സും ഈ തീരുമാനത്തെ പിന്തുണച്ചു. യൂറോപ്പ് 1 റേഡിയോ സ്റ്റേഷനും തീരുമാനത്തെ പിന്തുണച്ചു. ഇനിമുതല്‍ തീവ്രവാദിയുടെ പേര് പറയേണ്ടെന്നാണ് റേഡിയോ നിലപാട്.
നീസ് ആക്രമണം നടത്തിയ തീവ്രവാദിയുടേയും പാരിസ് വെടിവയ്പ് നടത്തിയ ലഹൊയ്ജിയുടേയും ചിത്രങ്ങള്‍ ജനങ്ങളില്‍ ഭീതിവര്ധിപ്പിച്ചുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഭീകരവാദികളുടെ ചിത്രങ്ങള്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."